ജനീവയിലെ ചർച്ച പരാജയം: ഇറാനെതിരേ അമേരിക്ക സൈനീക നടപടി കളിലേക്കോ?

ജനീവയിലെ ചർച്ച പരാജയം: ഇറാനെതിരേ അമേരിക്ക സൈനീക നടപടി കളിലേക്കോ?

ജനീവ: ഇറാനും അമേരിക്കയും  തമ്മി ലുള്ള  സംഘർഷം പരിഹരിക്കു ന്നതിനായി ജനീവയിൽ  നടത്തിയ ചർച്ച പരാജയപ്പെട്ടു ഇതോടെ അമേരിക്ക ഇറാനിലെ സൈനിക നടപടികൾ ആരംഭിക്കുമെന്ന്  സൂചന.

ആണവ വിഷയത്തിൽ അമേരിക്കൻ  നിബന്ധനകൾക്ക് വഴങ്ങാൻ ഇറാൻ തയാറായില്ലെന്നും ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൈക്കൊളളുമെന്ന്  വൈസ് പ്രസി ഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.യുക്രെ യിനും റഷ്യയും  തമ്മിലുള്ള  സംഘർഷം  അവസാനിപ്പിക്കാൻ നടത്തിയ ചർച്ചയും പരിചയപ്പെട്ടു. അമേരിക്ക മധ്യസ്ഥത വഹിച്ച ചർച്ചയാണ് പരാജയപ്പെട്ടത്.ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിന്നതോടെയാണ് ചർച്ച പരാജ യപ്പെട്ടത് 

സമാധാന ശ്രമങ്ങൾക്ക് വഴങ്ങാൻ ചർച്ചയി ൽ റഷ്യ തയാറായില്ലെന്നും ലാഘവ ത്തോ ടെയാണ് റഷ്യൻ പ്രതിനിധികൾ ചർച്ചയിൽ സംബന്ധിച്ചതെന്നും യുദ്ധം നീട്ടിക്കൊ ണ്ടുപോകാനാണ് അവരുടെ ശ്രമമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി  പറഞ്ഞു.

ഇരു ചർച്ചകളും പൊളിഞ്ഞെന്ന സൂചന പുറത്തു വന്നതിന്നു പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു.  ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളറിനടു ത്തെത്തി.. ഡബ്ല്യുടിഐ വില ബാരലിന്  65 ഡോളറിലേക്കുമെത്തി.

മധ്യേഷ്യ യുദ്ധകലുഷിതമായാൽ എണ്ണവില 70 ഡോളറിന് മുകളിലേക്ക് കത്തിക്കയറും. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുക കൂടി ചെയ്‌തതോടെ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള എണ്ണവിതരണം തടസ്സപ്പെടുമെന്ന ഭീതി ഉയർന്നിട്ടുണ്ട്. റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങൾ തുടരുന്നതും എണ്ണവിതര ണത്തെ ബാധിക്കും,  

Geneva talks fail: Will the US take military action against Iran?

Share Email
Top