വാഷിംഗ്ടണ്‍: യുഎസ് ഫെഡറല്‍ റിസര്‍വിന്റെ വരുന്ന ചെയര്‍മാനി കെവിന്‍ വാര്‍ഷിനെ നിയമിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സ്വര്‍ണം, വെള്ളി വിപണികളിലും അമേരിക്കന്‍ ഓഹരി വിപണിയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
സ്വര്‍ണത്തിന്റെ വിലയില്‍ ഒന്‍പതു ശതമാനം ഇടിവുണ്ടായപ്പോള്‍ വെള്ളയില്‍ 28 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെ ടുത്തിയത്. നിലവിലെ ഫെഡറല്‍ റിസര്‍വി ന്റെ ചെയര്‍മാന്‍ ജെറോം പവലിന്റെ കാലാവധി മേയില്‍ അവസാനിക്കും. നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ സെനറ്റ് ട്രംപിന്റെ തീരുമാനത്തിന് അംഗീകാര നല്‍കിയാല്‍ വാര്‍ഷ് ഭരണ തലപ്പത്ത് എത്തും.
2017-ല്‍ ട്രംപിന്റെ കാലഘട്ടത്തില്‍ നിയമിതനാണ് നിലവിലെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍. എന്നാല്‍ ക്രമേണെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. രണ്ടാം തവണ അധികാരത്തിലെത്തിയ ട്രംപും ഫെഡറല്‍ റിസര്‍വും തമ്മിലുളള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസാ കുക്കിനെതിരേ ഇക്കാലഘട്ടത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. അമേരിക്കയിലെ പ്രധാന സൂചികകളെല്ലാം നഷ്ടം റിപ്പോര്‍ട്ട് ചെയ്തതോടെ യുഎസ് ഓഹരി വിപണിയും ഇടിഞ്ഞു.
ട്രംപും ജെറോം പവലും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി വന്ന ഘട്ടത്തില്‍ പവലിനെ ‘കോമാളി’ എന്നു വിളിച്ച് ആക്ഷേപിച്ചിരുന്നു.ഫെ ഡറ ല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെതിരെ ഓഫീസുകളുടെ നവീകരണത്തില്‍ അമിതമായി പണം ചെലവഴി ച്ചുവെന്നാരോപിച്ച് നീതിന്യായ വകുപ്പ് പവലിനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു.
എന്നാല്‍ പ്രസിഡന്റിന്റെ മുന്‍ഗണനകള്‍ പിന്തുടരുന്നതിനുപകരം, പൊതുജനങ്ങള്‍ക്ക് എന്ത് സേവനം നല്‍കുമെന്നതിനെക്കുറിച്ചാണ് തങ്ങള്‍ ചിന്തിക്കുന്നതെന്നായിരുന്നു പവലിന്റെ മറുപടി. പവലിന് പിന്തുണയുമായി 14 അന്താരാഷ്ട്ര കേന്ദ്ര ബാങ്ക് മേധാവികള്‍ രംഗത്തു വരികയും ചെയ്തിരുന്നു.
Gold and silver markets fall after announcement that Kevin Warsh will be appointed as US Federal Reserve Chairman: US stock market also suffers setback













