അമേരിക്കയുമായുള്ള വ്യാപാര കരാറിലൂടെ ബിജെപി സർക്കാർ ഭാരത മാതാവിനെ വിറ്റു: രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

അമേരിക്കയുമായുള്ള വ്യാപാര കരാറിലൂടെ ബിജെപി സർക്കാർ ഭാരത മാതാവിനെ വിറ്റു: രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര കരാറിലൂടെ ബിജെപി സർക്കാർ ഭാരത മാതാവിനെ വിറ്റുവെന്ന രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ലോക്സഭയിൽ ബജറ്റ് പ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനെതിരേ അതിരൂക്ഷ വിമർശനം ഉന്നയിച്ചത്.ഊര്‍ജ്ജ സുരക്ഷ പൂര്‍ണമായും അമേരിക്കയ്ക്ക് കൈമാറിയെന്നും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്തുവെന്നും രാഹുഗാന്ധി പറഞ്ഞു.

‘നിങ്ങള്‍ ഇന്ത്യയെ വിറ്റു.  നിങ്ങള്‍ നമ്മുടെ അമ്മയായ ഭാരത മാതാവിനെ വിറ്റു,’  രാഹുല്‍ പറഞ്ഞു. ആരില്‍ നിന്ന് എണ്ണ വാങ്ങണമെന്ന്’ യുഎസ് ആണ് തീരുമാനിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കരാറില്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും യുഎസില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ വന്നുനിറയുമെന്നും ഇത് ഇന്ത്യയിലെ കര്‍ഷകര്‍ ദുരിതത്തിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Govt sold Bharat Mata, it’s a wholesale surrender: Said Rahul 

Share Email
LATEST
More Articles
Top