കൊച്ചി: പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നല്കാമെന്ന തട്ടിപ്പ് കേസില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ്. ് ഇരുചക്ര വാഹനം പാതി വിലയ്ക്ക് നല്‍കാമെന്നു പറഞ്ഞു പണം തട്ടിയെന്ന കാട്ടി പറവൂര്‍ ചെങ്ങമനാട് സ്വദേശി നല്കിയ പരാതിയില്‍ ആണ് തൃക്കാക്കര പൊലീസ് കേസ് എടുത്തത്.
എ എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയ്ക്കെതിരെയാണ് പറവൂര്‍ സ്വദേശി പരാതി നല്‍കിയത്. എന്‍ രാധാകൃഷ്ണന് പുറമെ സുമേഷ് രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തു. 63,500 രൂപ താന്‍ നല്കിയതായാണ് പരാതിക്കാരന്‍ പരാതിയില്‍ വ്യക്തമാക്കുന്നത്. പണം നല്‍കി രണ്ട് വര്‍ഷം പിന്നിട്ടിട്ടും വാഹനമോ പണമോ ലഭിച്ചില്ലെന്നാണ് പരാതി.
Half-price scam case: Case filed against BJP leader A.N. Radhakrishnan













