ജെഫ്രി എപ്‌സറ്റീനെ താന്‍ ഒരിക്കലും കണ്ടിട്ടില്ല; അദ്ദേഹത്തിന്റെ വസതിയിലോ ഓഫീസിലോ പോയിട്ടില്ല: എപ്‌സറ്റീനുമായി ഒരു ബന്ധവുമില്ലെന്നു ഹിലരി ക്ലിന്റണ്‍

ജെഫ്രി എപ്‌സറ്റീനെ താന്‍ ഒരിക്കലും കണ്ടിട്ടില്ല; അദ്ദേഹത്തിന്റെ വസതിയിലോ ഓഫീസിലോ പോയിട്ടില്ല: എപ്‌സറ്റീനുമായി ഒരു ബന്ധവുമില്ലെന്നു ഹിലരി ക്ലിന്റണ്‍

വാഷിംഗ്ടണ്‍: ജെഫ്രി എപ്സ്റ്റീനെ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നു മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പത്‌നിയും മുന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹിലരി ക്ലിന്റണ്‍. യുഎസ് കോണ്‍ഗ്രസിനു മുമ്പാകെ നല്കിയ മൊഴിയിലാണ് എപ്‌സ്റ്റീനുമായി ഒരു ബന്ധവുമില്ലെന്നു ഹിലരി മൊഴി നല്കിയത്, ആറു മണിക്കൂറോളം അടച്ചിട്ട മുറിയിലായിരുന്നു മൊഴി എടുപ്പ് നടന്നത്.

മൊഴിടെയുപ്പിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ഹിലരി തന്നോടു ചോദിച്ച ചോദ്യങ്ങള്‍ക്ക് കഴിയുന്നത്ര പൂര്‍ണമായ ഉത്തരങ്ങള്‍ നല്കിയെന്നും ഞാന്‍ ഒരിക്കലും ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ലെന്നും പ്രതികരിച്ചു. എപ്സ്റ്റീനുമായി ഒരു ബന്ധമോ ആശയവിനിമയമോ ഉണ്ടായിരുന്നില്ല. എപ്സ്റ്റീനെ ഒരിക്കലും കണ്ടിട്ടുള്ളതായി എനിക്ക് ഓര്‍മ്മയില്ല. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ ദ്വീപിലോ അദ്ദേഹത്തിന്റെ വീട്ടിലോ അദ്ദേഹത്തിന്റെ ഓഫീസുകളിലോ പോയിട്ടില്ല.-ഹിലരി കൂട്ടിേേച്ചര്‍ത്തു. മാക്‌സ്വെല്ലും ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പിനോട് അനുബന്ധിച്ചായിരുന്നു ഹിലരിയില്‍ നിന്നും മൊഴി എടുത്തത് .ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി അധ്യക്ഷനായ ജെയിംസ് കോമറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്,

എപ്്‌സ്റ്റീന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമി ല്ലെന്നും പറഞ്ഞ ഹിലരി ക്ലിന്റണ്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഉള്‍പ്പെടെ എപ്സ്റ്റീന്റെ സഹായി മാക്സ്വെല്‍ പങ്കെടുത്തതായി പറഞ്ഞു. കൂടാതെ മാക്സ്വെല്‍ തന്റെ മകളുടെ വിവാഹത്തില്‍ അതിഥിയായി പങ്കെടുത്തതായും അവര്‍ പറഞ്ഞു.

അടച്ചിട്ട മുറിയില്‍ തെളിവെടുപ്പിനിടെ ഒരു ഫോട്ടോ പങ്കിട്ടുവെന്നതിന്റെ പേരില്‍ അല്പസമയം തെളിവെടുപ്പ് തടസപ്പെട്ടു. ബില്‍ ക്ലിന്റണ്‍ എപ്‌സറ്റീനുമായി ബന്ധപ്പെട്ടത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നുവെന്നും എപ്‌സ്്റ്റീന്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളി ആകുന്നതിനു മുമ്പ് ആ ബന്ധം അവസാനിച്ചുവെന്നും ഹിലരി പറഞ്ഞു

‘I never met him’: Hillary Clinton denies ties to Jeffrey Epstein after tense deposition

Share Email
LATEST
Top