യുഎസില്‍ അനധികൃത മരുന്നു വിപണനം: ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തെ പിടികൂടി

യുഎസില്‍ അനധികൃത മരുന്നു വിപണനം: ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തെ പിടികൂടി

ന്യൂയോര്‍ക്ക്: യുഎസില്‍ അനധികൃത മരുന്നു വിപണനം നടത്തുന്ന സംഭവത്തില്‍  ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തെ പിടികൂടി. അനധികൃത മരുന്ന് വിപണനത്തിനെതിരെ യു.എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡി.ഇ.എ) നടത്തുന്ന ‘ഓപറേഷന്‍ മെല്‍റ്റ് ഡൗണ്‍’ ആണ് ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘത്തെ പിടികൂടി.

ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകള്‍ ഓണ്‍ലൈനില്‍ വില്പന നടത്തുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.  200 ലധികം വെബ്‌സൈ റ്റുകള്‍ക്കും ഡി.ഇ.എ കണ്ടെത്തി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്കെതിരെ ഡി.ഇ.എ 2022ല്‍ മുതല്‍തന്നെ പ്രത്യേക ദൗത്യം നടത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍  സംഘം ഡി.ഇ.എയുടെ ശ്രദ്ധയില്‍ വന്നത്. ജനുവരി 27നാണ് ഈ സംഘത്തെ ലക്ഷ്യമിട്ട് വിശദമായ റെയ്ഡ് നടത്തിയതും നാലുപേരെ പിടികൂടിയതും. സംഭവത്തില്‍  അന്വേഷണം വ്യാപിപ്പിക്കാനായി ഇന്ത്യന്‍  സര്‍ക്കാറിന്റെ സഹകരണം തേടുമെന്നും ഡി.ഇ.എ വൃത്തങ്ങള്‍ അറിയിച്ചു.

Illegal drug trafficking in the US: Gang operating out of India arrested

Share Email
LATEST
More Articles
Top