വാഷിംഗടണ്‍/ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറായി. കരാര്‍ സംബന്ധിച്ച അറിയിപ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. താരിഫ് കുറച്ചതില്‍ അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. എന്നാല്‍ അമേരിക്ക വളരെക്കാലമായി ആവശ്യപ്പെട്ട റഷ്യന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന ആവശ്യം ഇന്ത്യ അംഗീകരിച്ചതായി ട്രംപ് വ്യക്തമാക്കി. റഷ്യന്‍ എ്ണ്ണയ്ക്ക് പകരം വെനസ്വേലിയന്‍ എ്ണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോദി പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയ്‌ക്കെതിരേയുള്ള താരിഫ് 18 ശതമാനമായാണ് കുറയ്ക്കുക.
അമേരിക്ക 25 ശതമാനം തിരിച്ചടി തീരുവയ്ക്ക് പുറമേ റഷ്യന്‍ എണ്ണ വാങ്ങുന്നതിനു ചുമത്തിയ 25 ശതമാനം അധികം തീരുവയും ചേര്‍ത്ത് ആകെ 50 ശതമാനം തീരുവയാണ് ഇന്ത്യയ്ക്കുമേല്‍ ഓഗസ്റ്റില്‍ ചുമത്തിയിരുന്നത്. റഷ്യന്‍ എണ്ണ വാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുമെന്നു ട്രംപ് വ്യക്തമാക്കി. ഇതിനിടെ വ്യാപാരക്കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്താനായി വിദേശകാര്യ മന്ത്രിഎസ്. ജയ ശങ്കര്‍ യുഎസില്‍ എത്തിയിട്ടുണ്ട്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി യു എസിലെ ഇന്ത്യന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എക്‌സില്‍ കുറിച്ചു. ഇതിനു പിന്നാലെയാണഅ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു വ്യാപാര കരാറില്‍ ധാരണയിലെത്തിയതായും ഇന്ത്യയ്‌ക്കെതിരായ പരസ്പര തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചതായും പ്രഖ്യാപിച്ചു.
ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ നന്ദി അറിയിച്ച് കുറിപ്പിട്ടു.പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ സാധിച്ചത് സന്തോഷകരമാണെന്നും ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങള്‍ക്ക് തീരുവ 18 ശതമാനമായി കുറച്ചത് ആഹ്‌ളാദകരമാണെന്നും ഈ സുപ്രധാന പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരില്‍ പ്രസിഡന്റ് ട്രംപിന് നന്ദിയെന്നുമായിരുന്നു.
India-US trade deal: Trump says India will stop buying Russian oil; Modi doesn’t respond













