റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറി ഇന്ത്യൻ കമ്പനികൾ 

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറി ഇന്ത്യൻ കമ്പനികൾ 

വാഷിങ്ടൻ: ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാർ ഒപ്പുവയ്ക്കു ന്നതിന് അമേരിക്ക മുന്നോട്ട് വെച്ച ഏറ്റവും വലിയ ആവശ്യമായ റഷ്യൻ എണ്ണ  വാങ്ങരുതെന്ന് നിർദേശം ഇന്ത്യൻ കമ്പനികൾ അംഗീകരിച്ചതായി സൂചന 

ഏപ്രിൽ  മുതൽ വിതരണം ചെയ്യേണ്ട റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾ വിട്ടുനിൽക്കു ന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കൻ ആവശ്യം അംഗീകരിച്ച് യുഎസുമായി  വ്യാപാരക്ക രാറിൽ ഒപ്പിടാൻ കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന നീക്കമാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ്  കമ്പനികൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള താൽപര്യം കാണിക്കുന്നില്ല. 

അടുത്തമാസത്തോടെ  വ്യാപാരക കരാറിൽ ഒപ്പിടാനാണ് ഇന്ത്യയും അമേരിക്കയും ലക്ഷ്യമിടുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നേരിട്ടോ അല്ലാതെയോ നിർത്താൻ സമ്മതിച്ചി ട്ടുണ്ടെന്നും അതിനാൽ ഇന്ത്യൻ ഉൽപന്നങ്ങ ൾക്ക് മേൽ ഏർപ്പെടു ത്തിയിരുന്ന 25 ശതമാനം അധിക തീരുവ താൻ പിൻവലിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു .

എന്നാൽ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതിനെക്കുറിച്ച് ഇന്ത്യ പൂർണമാ യും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. 

Indian companies withdraw from buying Russian oil

Share Email
LATEST
More Articles
Top