swayamvara
pulimoottil

ഇന്ത്യന്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാനില്ലെന്നു പരാതി

ഇന്ത്യന്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാനില്ലെന്നു പരാതി

വാഷിംഗ്ടണ്‍: കര്‍ണാകട സ്വദേശിയും അമേരിക്കയില്‍ വിദ്യാര്‍ഥിയുമായ 22 കാരനെ യുഎസില്‍ കാണാതായതായി പരാതി. കര്‍ണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യയെ ഫെബ്രുവരി ഒന്‍പതു മുതല്‍ കണാനില്ലെന്നാണ് പരാതി. ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് സാകേത് പഠിച്ചിരുന്നത്.  അന്‍സ തടാകത്തിന് സമീപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.

സാകേത് ശ്രീനിവാസയ്യയെ കണ്ടെത്തുന്ന തിനായി കോണ്‍സുലേറ്റ് ജനറല്‍ അദ്ദേഹത്തിന്റെ കുടുംബവുമായും ബന്ധപ്പെട്ട പ്രാദേശിക അധികാ രികളു മായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് സാന്‍ ഫ്രാന്‍ സിസ്‌കോയിലെ ഇന്ത്യന്‍ എംബസി ശനിയാഴ്ച ട്വീറ്റ് ചെയ്തു.

ശ്രീനിവാസയ്യയുടെ റൂംമേറ്റ് ബനീത് സിംഗ്, തന്റെ സുഹൃത്തിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്ത് വരുന്നത്.

വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നതിനായി കോണ്‍സുലേറ്റ് കുടുംബവുമായി ബന്ധപ്പെടുകയും ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി ബന്ധപ്പെ ടുന്നുമുണ്ടെ ന്നു ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

ശ്രീനിവാസയ്യുടെ  ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, 2025 ല്‍ ഐഐടി-മദ്രാസില്‍ നിന്ന് കെമിക്കല്‍ എന്‍ിനീയറിംഗില്‍ ബിടെക് ബിരുദം നേടി. നിലവില്‍ യുസി ബെര്‍ക്ക്ലിയില്‍ നിന്ന് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം വിദ്യാര്‍ത്ഥിയാണ്.

Indian engineering student missing in US, complaint filed

Share Email
LATEST excelnclexrn
More Articles
Top