വാഷിംഗ്ടണ്‍: കഴിഞ്ഞ ഒന്‍പതിന് യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യനെ മരിച്ച നിലയില്‍ കണ്ടെത്തി.യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് സാകേതിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്‍പ്പെടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സാകേതിനെ മരിച്ച നിലയില്‍ ലോക്കല്‍ പോലീസാണ് കണ്ടെത്തിയതെന്നു സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.
‘കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെടുത്തതായി ലോക്കല്‍ പോലീസ് സ്ഥിരീകരിച്ചതായി അറിയിക്കുന്നതില്‍ കോണ്‍സുലേറ്റ് അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’ ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
കര്‍ണാകട സ്വദേശി സാകേത് ശ്രീനിവാസയ്യയെ ഫെബ്രുവരി ഒന്‍പതു മുതല്‍ കണാനില്ലെന്നയിരുന്നു പരാതി. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് സാകേത് പഠിച്ചിരുന്നത്. അന്‍സ തടാകത്തിന് സമീപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.
ശ്രീനിവാസയ്യയുടെ റൂംമേറ്റ് ബനീത് സിംഗ്, തന്റെ സുഹൃത്തിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തതോടെയാണ് കാണാതായ വിവരം പുറത്ത് വരുന്നത്. 2025 ല്‍ ഐഐടി-മദ്രാസില്‍ നിന്ന് കെമിക്കല്‍ എന്‍ിനീയറിംഗില്‍ ബിടെക് ബിരുദം നേടി. നിലവില്‍ യുസി ബെര്‍ക്ക്‌ലിയില്‍ നിന്ന് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം വിദ്യാര്‍ത്ഥിയാണ്.
Indian student Saket Srinivasaiah, who went missing in the US, was found dead













