വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുളള സംഘര്‍ഷം കൂടുതല്‍ തീവ്രതയിലേക്കു നീങ്ങുന്നതിനിടെ നിര്‍ണായക നീക്കവുമായി ഇസ്രയേലും അമേരിക്കയും. പെന്റഗണില്‍ അമേരിക്കയുടേയും ഇസ്രയേലിന്റെയും ഉന്നത സൈനീക ഉദ്യോഗസ്ഥര്‍ അതീവ രഹസ്യ കൂടിയാലോചന നടത്തി.
അമേരിക്കന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്നും ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീറും തമ്മിലാണ് ചര്‍ച്ച നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇറാനെതിരേ സുരക്ഷാ തന്ത്രങ്ങള്‍ രൂപീകരിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
പശ്ചിമേഷ്യയില്‍ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. കൂടുതല്‍ നാവികസേനയെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും അമേരിക്ക ഈ മേഖലയിലേക്ക് അയച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അമേരിക്കന്‍ ആക്രമണം ഉണ്ടായാല്‍ അത് വലിയ പ്രാദേശിക യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാന്‍ ഇതിനോടകം വ്യ്ക്തമാക്കിക്കഴിഞ്ഞു.
ഇതിനടെ വാഷിംഗ്ടണിലെ സന്ദര്‍ശനം കഴിഞ്ഞ് ഇയാല്‍ സമീര്‍ തിരിച്ചെത്തിയതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.ഇറാന്‍ അപ്രതീക്ഷിതമായി നീക്കങ്ങള്‍ നടത്തിയേക്കാമെന്ന് ഇസ്രായേല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി ആമോസ് യാദ്ലിന്‍ മുന്നറിയിപ്പ് നല്‍കി.
Iran conflict: Critical meeting of top US and Israeli officials at the Pentagon













