അമേരിക്ക വെടിവെച്ചിട്ടത് ശരിതന്നെ, പക്ഷെ ഡ്രോൺ ദൗത്യം വിജയകരമെന്ന് ഇറാൻ, യുഎസ് പടക്കപ്പലുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തി പ്രകോപനം

അമേരിക്ക വെടിവെച്ചിട്ടത് ശരിതന്നെ, പക്ഷെ ഡ്രോൺ ദൗത്യം വിജയകരമെന്ന് ഇറാൻ, യുഎസ് പടക്കപ്പലുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തി പ്രകോപനം
Share Email

അമേരിക്കൻ പടക്കപ്പൽ വ്യൂഹത്തിന്റെ പൂർണ്ണ വിവരങ്ങളും സ്ഥാനവും പരസ്യപ്പെടുത്തി ഇറാൻ. യുഎസ് വിമാനവാഹിനിക്കപ്പലായ ‘എബ്രഹാം ലിങ്കൺ’, മറ്റ് മൂന്ന് യുദ്ധക്കപ്പലുകൾ, അനുബന്ധമായുള്ള 12 കപ്പലുകൾ എന്നിവയുടെ വിവരങ്ങളാണ് ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടത്. ചബഹാർ തുറമുഖത്ത് നിന്ന് 1400 കിലോമീറ്റർ അകലെയാണ് ഈ കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്നത്.

ഇന്നലെ ഇറാൻ അയച്ച ഡ്രോണുകൾ അമേരിക്കൻ വ്യൂഹത്തിന് മുകളിലൂടെ വിജയകരമായി നിരീക്ഷണം പൂർത്തിയാക്കിയെന്നാണ് ഈ നീക്കം വ്യക്തമാക്കുന്നത്. തങ്ങളുടെ അത്യാധുനിക ഡ്രോണുകൾ അമേരിക്കൻ പ്രതിരോധം ഭേദിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്ന് ഇറാൻ അവകാശപ്പെടുന്നു. എന്നാൽ നിരീക്ഷണത്തിനിടെ ഒരു ഇറാനിയൻ ഡ്രോണിനെ അമേരിക്ക വെടിവെച്ചിട്ടിരുന്നു.

മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇതോടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കൻ നാവികവ്യൂഹത്തിന്റെ കൃത്യമായ ലൊക്കേഷൻ പുറത്തുവിട്ടത് വലിയ സുരക്ഷാ വെല്ലുവിളിയായാണ് പെന്റഗൺ കണക്കാക്കുന്നത്. ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് അമേരിക്കൻ പടക്കപ്പലുകളെ നിരീക്ഷിക്കാനുള്ള ഇറാന്റെ ശേഷി ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നു.

Share Email
LATEST
More Articles
Top