ഇറാനും അന്താരാഷ്ട്ര ആണാവോർജ ഏജൻസിയും ചർച്ച നടത്തും, അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചർച്ചക്ക് മുന്നോടി

ഇറാനും അന്താരാഷ്ട്ര ആണാവോർജ ഏജൻസിയും ചർച്ച നടത്തും, അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചർച്ചക്ക് മുന്നോടി

ജനീവ: ഇറാൻ-യുഎസ് ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യവകുപ്പ് മന്ത്രി അബ്ബാസ് അരാഖ്ചി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രിക്ക് ഒപ്പം ഇറാന്റെ ആണവ വിദഗ്ദരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾക്ക് തൊട്ടുമുമ്പാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. അന്താരാഷ്ട്ര ആണാവോർജ ഏജൻസിയുമായി ഇറാൻ നേരത്തേ സഹകരണം അവസാനിപ്പിച്ചിരുന്നു. പുതിയ കൂടിക്കാഴ്ച ഇറാൻ-അമേരിക്ക ചർച്ചകളിൽ വഴിതിരിവായേക്കും. ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനും മേഖലയിലെ സൈനിക സംഘർഷം ഒഴിവാക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.
നീതിയുക്തമായ ചർച്ചകൾക്ക് വേണ്ടിയാണ് ജനീവയിൽ എത്തിയിരിക്കുന്നതെന്നും, ഭീഷണിക്ക് വഴങ്ങിയുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
LATEST
More Articles
Top