അമേരിക്കന്‍ സമ്മര്‍ദ്ദത്തില്‍ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ലെന്നു ഇറാന്‍

അമേരിക്കന്‍ സമ്മര്‍ദ്ദത്തില്‍ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ലെന്നു ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ സമ്മര്‍ദത്തില്‍ തങ്ങള്‍ യുറേനിം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്നു ഇറാന്‍.സൈനീക ഭീഷണികളോ സാമ്പത്തീക ഉപരോധങ്ങളോ ചുമത്തി ഇറാനെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നു വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ടെഹ്റാനില്‍ പറഞ്ഞു.

ഇറാനും അമേരിക്കയും തമ്മിലുളള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഒമാന്‍ തലസ്ഥാനമാ മസ്‌കറ്റില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. യുറേനിയം സമ്പുഷ്ടീകരണം ഇറാന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ചര്‍ച്ചകളെ പുരോഗതിയിലേക്കുള്ള ചുവടുവെപ്പ് എന്ന്പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ക്ക് പിന്നാലെ അമേരിക്ക പുതിയ ഉപരോധങ്ങളും താരിഫ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതിനെതിരേ ശക്തമായ പ്രതികരണവുമായി ഇറാന് രംഗത്തു വന്നു.
അറേബ്യന്‍ കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എത്തിയ സംഭവം തങ്ങള്‍ ഭയക്കുന്നില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി പറഞ്ഞു.

ഇറാന് അമേരിക്കന്‍ നീക്കത്തില്‍ വലിയ വിശ്വാസമില്ലെന്നും നയതന്ത്രത്തില്‍ യുഎസ് പക്ഷം ആത്മാര്‍ത്ഥമായുളളതാണോ എന്നു സംശയമുണ്ടെന്നു പരഞ്ഞ അരാഗ്ചിടെഹ്റാന്‍ അതിന്റെ സ്വാതന്ത്ര്യത്തെയോ ദേശീയ അന്തസ്സിനെയോ തകര്‍ക്കുന്ന ഒരു കരാറിനും സമ്മതിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.ഇറാന്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യുഎസ് പെരുമാറ്റത്തെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ തുടരണോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Iran refuses to give up on uranium enrichment: No one has right to dictate

Share Email
LATEST
More Articles
Top