അമേരിക്കൻ ഭീഷണിക്ക് മുന്നിൽ ഒടുവിൽ ഇറാൻ വഴങ്ങുന്നു, ‘യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാൻ തയ്യാർ’; ഉപരോധങ്ങൾ നീക്കണമെന്ന് ആവശ്യം

അമേരിക്കൻ ഭീഷണിക്ക് മുന്നിൽ ഒടുവിൽ ഇറാൻ വഴങ്ങുന്നു, ‘യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാൻ തയ്യാർ’; ഉപരോധങ്ങൾ നീക്കണമെന്ന് ആവശ്യം

ആണവ പദ്ധതികളുടെ കാര്യത്തിൽ കടുത്ത നിലപാടുകളിൽ നിന്ന് അയഞ്ഞ് ഇറാൻ കൂടുതൽ അനുനയത്തിലേക്ക് നീങ്ങുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാൻ തയ്യാറാണെന്ന് ഇറാൻ ആണവോർജ ഏജൻസി മേധാവി മുഹമ്മദ് എസ്ലമി അറിയിച്ചു. വൻശക്തി രാജ്യങ്ങളുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വരുത്തുന്നതിനുമുള്ള നീക്കമായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഇതിനെ കാണുന്നത്.

നിലവിൽ 60 ശതമാനത്തിന് മുകളിൽ യുറേനിയം സമ്പുഷ്ടീകരിക്കുന്നതാണ് അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും ചൊടിപ്പിക്കുന്നത്. ഈ അളവ് ആയുധ നിർമ്മാണത്തിന് ആവശ്യമായ നിലവാരത്തിലേക്ക് എത്തിയെന്ന ആശങ്ക ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ, ആണവ പരീക്ഷണങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്കാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുമ്പോഴും, നിലവിലെ സാഹചര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കുന്നതിന് പകരമായി തങ്ങൾക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കണമെന്ന കടുത്ത ഉപാധിയാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഉപരോധങ്ങൾ മൂലം തകർച്ച നേരിടുന്ന ഇറാൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ഇറാൻ തിരിച്ചറിയുന്നു. വരാനിരിക്കുന്ന ദിവസങ്ങളിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാന്റെ ഈ പുതിയ നിർദ്ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാന അന്തരീക്ഷം.

Share Email
LATEST
More Articles
Top