ഇസ്ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പരിഹരി ക്കുന്നതി നായി ഈ മാസം ആറിന് നടക്കുന്ന ചർച്ചയി ൽ പാക്കിസ്ഥാൻ ഉൾപ്പെടെ അഞ്ചു രാജ്യ ങ്ങൾക്ക് ക്ഷണം.
ചർച്ചയിലേക്ക് തങ്ങൾക്ക് ക്ഷണം ലഭിച്ചതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്‌താവ് താഹിർ അന്ദ്രാബി അറിയിച്ചു. പാക്കിസ്ഥാനെ കൂടാതെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കുമെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
പാക്ക് ഉപപ്രധാന മന്ത്രി ഇസ്ഹാഖ് ദർ ചർച്ചയിൽ പങ്കെടുക്കുമെന്ന് പാക്കിസ്ഥാൻ മാധ്യമമായ ഡോണിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ആണവ വിഷയത്തിൽ കരാറിലെത്താനുള്ള സാഹചര്യം ഇപ്പോഴുമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ‘ആണവ നിരായുധീകരണം ഉറപ്പാക്കാൻ നീതിയുക്‌തമായ കരാറിനായി എത്തുക എന്ന ട്രംപിൻ്റെ വാക്കുകളാണ് ചർച്ചയ്ക്കെ .ത്തുന്ന യുഎസ് സംഘം പിന്തു ടരുന്നതെങ്കിൽ മറ്റൊരു ചർച്ചയ്ക്കു ള്ള സാധ്യത കാണുന്നുണ്ട്’-അറഗ്ചി സിഎൻഎന്നിനോടു പറഞ്ഞു.
Iran-US conflict: Five countries, including Pakistan, to participate in talks













