ഇറാൻ – അമേരിക്ക മൂന്നാംഘട്ട ചർച്ച വ്യാഴാഴ്ച്ച ജനീവയിൽ : സ്ഥിരീകരണവുമായി ഒമാൻ 

ഇറാൻ – അമേരിക്ക മൂന്നാംഘട്ട ചർച്ച വ്യാഴാഴ്ച്ച ജനീവയിൽ : സ്ഥിരീകരണവുമായി ഒമാൻ 

വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനായി തുടർച്ച വ്യാഴാഴ്ച ജനതയിൽ നടക്കും ഒമാന്റെ  മധ്യസ്ഥതയിലാണ് ചർച്ച. മൂന്നാം ഘട്ട ചർച്ചയുടെ ഔദ്യോഗിക സ്ഥിരീകരണം ഒമാൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി ആണ് നടത്തിയത്.

ഇറാൻ തീരത്ത് വൻ സൈനിക നീക്കങ്ങൾ നടത്തിയ . യുഎസ്. ഏതുനിമിഷവും സൈ നിക നടപടികൾ ആരംഭിക്കുമെന്ന ആശങ്ക കൾക്കിടയിലാണ് മൂന്നാംഘട്ട ചർച്ച  സംബ ന്ധിച്ച നിർണായക പ്രഖ്യാപനം വന്നത്  അമേരിക്കയും ഇറാനും തമ്മിൽ ആണവ കരാർ  അന്തിമമാക്കുന്നതിനായി തുടർ ചർച്ചകൾ  വ്യാഴാഴ്ച്‌ച ജനീവയിൽ നടക്കു മെന്ന് സ്‌ഥിരീകരിക്കുന്നതിൽ സന്തോ ഷമുണ്ടന്നും സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു.

ഇറാനു മേൽ  അമേരിക്ക ചുമത്തി യിട്ടു ള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലി ക്കുകയും ‘സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള’ ഇറാന്റെ അവ കാശം അംഗീകരിക്കുകയും ചെയ്താൽ അമേരിക്കയുമായി കരാർ ഉണ്ടാക്കാൻ  ഇറാൻ തയാറാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇറാൻ – യുഎസ് മൂന്നാംഘട്ട ചർച്ചയിൽ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.  സാധ്യ .മായ ഏത് സാഹചര്യത്തെയും നേരിടാ നുള്ള ഇറാൻ സന്നദ്ധതയും  പ്രകടിപ്പിച്ചു

 Iran – US   third round of nuclear talks on Thursday in Geneva said Oman’s Foreign Minister Badr Albusaidi

Share Email
Top