ഇറാനുമായി അമേരിക്ക കരാർ ഉണ്ടാക്കരുത് : യൂട്യൂബിൽ വീഡിയോ ഇട്ടശേഷം ഇറാനിയൻ യുവാവ്  ആത്മഹത്യ ചെയ്തു

ഇറാനുമായി അമേരിക്ക കരാർ ഉണ്ടാക്കരുത് : യൂട്യൂബിൽ വീഡിയോ ഇട്ടശേഷം ഇറാനിയൻ യുവാവ്  ആത്മഹത്യ ചെയ്തു

ടെഹ്റാൻ: തങ്ങൾ അമേരിക്കയെ വിശ്വസിച്ചതാണെന്നും ഇറാനുമായി അമേരിക്ക യാതൊരു കാരണവശാലും കരാർ ഉണ്ടാക്കരുതെന്നും ഇറാനെ ഉടൻ തന്നെ ആക്രമിക്കണമെന്നും  ആവശ്യപ്പെട്ട് വീഡിയോ പോസ്റ്റിട്ട യുവാവ് ആത്മഹത്യ ചെയ്തു 

 ഇറാനിലെ തെക്കൻ തുറമുഖ നഗരമായ ബുഷെഹറിലെ  28കാരനായ പൗറിയ ഹമീദി എന്ന യുവാവാണ് ജീവൻ ഒടുക്കിയത്.  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഇറാനെ ആക്രമിക്കണമെന്നന്ന് ആവശ്യപ്പെ ട്ടുകൊണ്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

 നിങ്ങൾ ഇത് കാണുന്ന സമയം ഞാൻ ജീവനോടെയുണ്ടാകില്ല എന്ന തലക്കെട്ട് ആണ്    10 മിനിറ്റും 44 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ . ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾ ഇറാൻ  അടിച്ചമർത്തിയതിനെക്കുറിച്ചെല്ലാം യുവാവ് വിവരിക്കുന്നു. ‘റഷ്യ-യുക്രെയ്ൻ യുദ്ധത്തേക്കാൾ കൂടുതൽ, ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തേക്കാൾ കൂടുതൽ, 40000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു’ എന്നാണ് യുവാവ് പറയുന്നത്.

പ്രതിഷേധം തുടരാൻ യു.എസ് പ്രസിഡൻ്റ് ട്രംപ് ഇറാനികളോട് പറഞ്ഞു, ഞങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചു. എന്നാൽ സർവായുധരുമായി യുദ്ധം ചെയ്യുന്നത് സാധ്യമല്ല. പുറത്തുനിന്ന് പിന്തുണയില്ലാതെ ഇറാനികൾക്ക് ഇസ്ലാമിക ഭരണകുടത്തി നെതിരെ വിജയിക്കാൻ കഴിയില്ല. ഇറാൻ ഭരണകുടവുമായുള്ള ഏതൊരു കരാറും കൊല്ലപ്പെട്ടവരെ ഒറ്റിക്കൊടുക്കുന്നതാകും അതിനാൽ ദയവായി ഈ കരാർ നിർത്താൻ നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക. യുവാവ് പറയുന്നു.

Iran youth commits suicide after posting video on YouTube urging US not to make deal with Iran

Share Email
LATEST
More Articles
Top