വാഷിംഗ്ടണ്‍: വെനസ്വേലയ്ക്ക് പിന്നാലെ ക്യൂബയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ സജീവമാക്കി ട്രംപ്്. ക്യൂബയില്‍ കഴിഞ്ഞ ദിവസം ബോട്ടില്‍ സൈനീക വെടിവെയ്പ് നടന്ന് നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനിടെയായണ് ട്രംപ് ക്യൂബയെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. ക്യൂബ ഏറെ പട്ടിണിയിലാണെന്നും അവര്‍ക്ക് പണമില്ലാത്ത അവസ്ഥ ആണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഏറെ പ്രതിസന്ധിയിലായ ക്യൂബയ്ക്ക് ഇപ്പോള്‍ സഹായം ആവശ്യമാണെന്നും ഒരുപക്ഷേ സൗഹാര്‍ദപരമായ ഒരു ഏറ്റെടുക്കല്‍ നടന്നേക്കാമെന്നും ട്രംപ് പറഞ്ഞു.അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ക്യൂബയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബയുമായി എണ്ണ വിപ്ലന നടത്തുന്ന രാജ്യങ്ങള്‍ക്ക് അതിക ചുങ്കം പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് ട്രംപിന്റെ ഈ പ്രതികരണം.
ഉപരോധത്തിനു പിന്നാലെ ക്യൂബയിലെ സ്ഥിതിഗതികള്‍ അതീവ പ്രതിസന്ധിയി ലാണെന്നു ഐക്യരാഷ്ട്രസഭയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഫ്‌ളോറിഡ രജിസ്‌റ്റേര്‍ഡ് ബോട്ടിലെ വെടിവെയ്പ് സംബന്ധിച്ച് കൂടുതല്‍ പ്രതികരണത്തിന് ട്രംപ് തയാറായില്ല.
Is Trump’s next target Cuba?: US President says a friendly takeover may be possible













