വാഷിംഗ്ടണ്‍ : യുഎസിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ തലവനായി ഇന്ത്യന്‍ വംശജനായ ജയ് ഭട്ടാചാര്യയെ നിയമിച്ചു. നിലവില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) മേധാവിയായ അദ്ദേഹത്തിന് ഈ ചുമതലകൂടി അധികമായി നല്കുകയായിരുന്നു. ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് നിലവിലെ ഡയറക്ടര്‍ സൂസന്‍ മൊണാരെസിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
കൊല്‍ക്കത്തയില്‍ ജനിച്ച ഭട്ടാചാര്യഅമേരിക്കയിലെത്തിയശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായിരുന്നു. വൈദ്യശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അദ്ദേഹം ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ നയങ്ങളെ ശക്തമായി വിമര്‍ശിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
ജീവിത ശൈലീ രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രമീകരണം ഒരുക്കുന്നത് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ്.
Jay Bhattacharya takes charge as CDC chief













