ജെഫ്രി എപ്സ്റ്റീന്‍ ഫയല്‍ ഉന്നതരുടെ കസേരകള്‍ തെറിപ്പിക്കുന്നു : ഗോള്‍ഡ്മാന്‍ സാക്സിന്റെ മുഖ്യ നിയമോപദേഷ്ടാവ് കാതറിന്‍ റൂംലര്‍ പുറത്തേയ്ക്ക്

ജെഫ്രി എപ്സ്റ്റീന്‍ ഫയല്‍ ഉന്നതരുടെ കസേരകള്‍ തെറിപ്പിക്കുന്നു : ഗോള്‍ഡ്മാന്‍ സാക്സിന്റെ മുഖ്യ നിയമോപദേഷ്ടാവ് കാതറിന്‍ റൂംലര്‍ പുറത്തേയ്ക്ക്

വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്തുവരുനനതോടെ നിരവധി ഉന്നതരുടെ കസേരകള്‍ ആണ് തെറിയ്ക്കുന്നത്. ഏറ്റവും ഒടുവില്‍ അമേരിക്കയിലെ പ്രധാന ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സിന്റെ നിയമോപദേഷ്ടാവ് കാതറിന്‍ റൂംലറിന്റെ കസേര തെറിച്ചു. എപ്സ്റ്റിനുമായി കാതറിനു അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന രേഖകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കാതറിന്‍ സ്ഥാനമൊഴിയുകയാണെന്നു വ്യക്തമാക്കിയത്. ജൂണ്‍ 30 മുതല്‍ അവര്‍ പദവി ഒഴിയുമെന്ന് കമ്പനി വ്യക്തമാക്കി.

ജഫ്രി എപ്സ്റ്റീന്‍ 2019ല്‍ കസ്റ്റഡിയിലായതിനു ശേഷവും കാതറിന്‍ അടുത്ത ബന്ധം തുടരുകയായിരുന്നുവെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റും പുറത്തുവിട്ട രേഖകളില്‍ വെളിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്ക് ശക്തമായ നടപടികളുമയാി രംഗത്തു വന്നത്.

കാതറിന്‍ റൂംലര്‍ വാള്‍ സ്ട്രീറ്റിലെ ്ര്രപധാനപ്പെട്ട അഭിഭാഷകയാണ്്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വൈറ്റ് ഹൗസ് നിയമോപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോള്‍ഡ്മാന്‍ സാക്സ് സിഇഒ ഡേവിഡ് സോളമന്റെ പ്രധാന ഉപദേഷ്ടാവായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു.2023ല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് എപ്സ്റ്റീനുമായി റൂംലറുടെ ബന്ധം ആദ്യമായി പുറത്തുവന്നത്.

ഇപ്പോള്‍ പുറത്തുവന്ന ഫയലുകളില്‍ എപ്സ്റ്റീന്‍ തന്റെ വില്ലില്‍ റൂംലറെ ബാക്കപ്പ് എക്സിക്യൂട്ടറായി ഉള്‍പ്പെടുത്തിയിരുന്നു. 2019ല്‍ എപ്സ്റ്റീന്‍ അറസ്റ്റിലായ ദിവനസം അദ്ദേഹം കാതറിന്‍ റൂംലറുമായി ഫോണില്‍ സംസാരിച്ചതായും രേഖകളിലുണ്ട്.

Jeffrey Epstein file shakes up the high-ups: Goldman Sachs’ chief legal counsel Katherine Rumler steps down

Share Email
LATEST
More Articles
Top