കോട്ടയം ക്ലബ്ബിന്റെ വാര്‍ഷിക യോഗവും 2026 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

കോട്ടയം ക്ലബ്ബിന്റെ വാര്‍ഷിക യോഗവും 2026 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

ഹ്യൂസ്റ്റണ്‍: കേരളത്തിന്റെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമു ള്‍പ്പെടുന്ന കോട്ടയം ജില്ലയില്‍ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണ്‍പട്ടണത്തിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സംഘടനയായ കോട്ടയംക്ലബ്ബിന്റെ 2026-ലേക്കുള്ള ഭാരവാഹികളുടെതിരഞ്ഞെടുപ്പും പോയ വര്‍ഷത്തെവാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.

ഫെബ്രുവരി 22 ഞായറാഴ്ചവൈകിട്ട് ആറുമണിയോടെഅപ്ന ബസാര്‍ ഹാളില്‍ വെച്ചായിരുന്നു ജനറല്‍ബോഡിയും തിരഞ്ഞെടുപ്പും നടന്നത്. മാത്യു കുര്യാക്കോസിന്റെഅധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും സുഗുഫിലിപ്പ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി ഷിബു കെ. മാണി വാര്‍ഷികറിപ്പോര്‍ട്ടും ട്രഷറര്‍ അജി കോര വാര്‍ഷിക കണക്കും അവതരിപ്പിക്കുകയുണ്ടായി.

ഇന്റേണല്‍ ഓഡിറ്റര്‍ മാത്യു കഴിഞ്ഞ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും തുടര്‍ന്ന് ജനറല്‍ ബോഡി വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുംഐക്യകണ്‌ഠേന പാസ്സാക്കുകയും ചെയ്തു.അതിനുശേഷം 2026-ലേക്കുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു.

പ്രസിഡന്റായി സുഗു ഫിലിപ്പിനെയും വൈസ് പ്രസിഡന്റുമാരായ മാത്യു കുര്യാക്കോസിനെയും റോസ്‌നി തോമസ്‌നെയും സെക്രട്ടറിയായി ലതീഷ്‌ കൃഷ്ണനെയും ജോയിന്റ് സെക്രട്ടറിയായി ബിബി പറയിലിനെയും ട്രഷററായിജോജി ഈപ്പനെയും ജോയിന്റ് ട്രഷററായി ബിജു ശിവനെയും ഓഡിറ്ററായി അജികോരയെയും പി.ആര്‍.ഒ ആയി എസ്. കെ. ചെറിയാനെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ഷിബു കെ. മാണി, പി.സി.ജോര്‍ജ് എന്നിവരെയും എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായി സ്റ്റീഫന്‍ഫിലിപ്പോസ്, സുജി ജോണ്‍, വന്നാല പോത്തന്‍, തോമസ് സ്‌കറിയ, ഷോണ്‍തോമസ്, എബ്രഹാം കുര്യാക്കോസ് (ബെന്നി), ജൂബി തോമസ്, സജീവ് ജേക്കബ്,ബിജോയ് തോമസ്, മധു ചേരിക്കല്‍ എന്നിവരെയും വിമന്‍സ് ഫോറംഅംഗങ്ങളായി ടിസിയ ഷിബു, മറിയാമ്മ ജോര്‍ജ്, മറിയാമ്മ സ്‌കറിയ, ഡോ.ടോന്‍സി ഈപ്പന്‍, ആന്‍സി ജോണ്‍, ശാന്തമ്മ പോത്തന്‍, സുജ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.

ഹ്യൂസ്റ്റണിലെ കലാസാഹിത്യ രംഗത്തെ നിറസാന്നിധ്യമാണ് പ്രസിഡന്റായിവീണ്ടും തിരഞ്ഞെടുത്ത സുഗു ഫിലിപ്പ്. അറിയപ്പെടുന്ന ഗായകനും മിമിക്രി കലാകാരനും കൂടിയാണദ്ദേഹം. മാഗിന്റെ സജീവ പ്രവര്‍ത്തകനാണ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ലതീഷ് കൃഷ്ണന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഹ്യൂസ്റ്റണില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കോട്ടയം ക്ലബ്.

നാടിന്റെ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ഇതിനോടകം ചെയ്തിട്ടുണ്ട്. വരും കാലങ്ങളില്‍ ക്ലബ്ബിനെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അംഗങ്ങള്‍ മുന്നോട്ട് വയ്ക്കുകയുണ്ടായി. ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്ന തിനായി നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നത് സംഘടനയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണെന്നും കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുഗു ഫിലിപ്പ് ഉറപ്പുനല്‍കുകയുണ്ടായി. ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

Kottayam Club’s annual meeting and election of office bearers for 2026 held

Share Email
Top