അമേരിക്കയിൽ നിന്നും കുടിയറ്റേക്കാരെ മൂന്നാം ലോകരാജ്യങ്ങളിലേക്ക് നാടുകടത്തരുതെന്ന നിർണ്ണായക കോടതി ഉത്തരവ്

അമേരിക്കയിൽ നിന്നും കുടിയറ്റേക്കാരെ മൂന്നാം ലോകരാജ്യങ്ങളിലേക്ക് നാടുകടത്തരുതെന്ന നിർണ്ണായക കോടതി ഉത്തരവ്

വാഷിംഗ്ടൺ: അമേരിക്കയിൽ നിന്നും കുടിയറ്റേക്കാരെ മൂന്നാം ലോക രാജ്യങ്ങളി ലേക്ക് നാടുകടത്തരുതെന്ന നിർണ്ണായക ഉത്തരവുമായി കോടതി. മൂന്നാം  ലോക രാജ്യങ്ങളിലേക്ക് ഉളള നാടുകടത്തൽ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ഈ കോടതി വിധി യു.എസ് പ്രസിഡന്റിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. . ട്രംപ് ഭരണകൂടത്തിന്റെ നയം നിയമവി രുദ്ധമാ ണെന്ന് മസാച്യുസെറ്റ്‌സിലെ ഡിസ്ട്രിക്റ്റ് ജഡ്ജി ബ്രയാൻ മർഫി ഉത്തരവിട്ടു.

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് വിവിധ നഗരങ്ങളിൽ റെയ്ഡ് നടത്തി ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെ ശിക്ഷാ കാലയളവിന് ശേഷം അമേരിക്കയിൽനിന്ന് നാടുകടത്തുന്നതാണ് പതിവ്.

എന്നാൽ കുടിയേറ്റക്കാരെ മാതൃ രാജ്യത്തേക്ക് നാടുകടത്തുന്നതിനു പകരം അവരുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു രാജ്യത്തേക്ക് നാടുകടത്താനുള്ള നീക്കവും ഹോംലാൻഡ് സെക്യൂരിറ്റി ആരംഭിച്ചിരുന്നു. ഇതിനാണ് ഫെഡറൽ കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടിരിക്കുകയാണ്.

അഭയാർഥികളെയും കുടിയേറ്റക്കാരെയും  മൂന്നാം രാജ്യങ്ങളിലേക്ക് നാടുക ടത്താനു ള്ള  നയം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിച്ചു. 

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെ ൻ്റിനെതിരെ ഒരു കൂട്ടം കുടിയേറ്റക്കാർ ഫയൽ ചെയ്ത ഹർജിയിലാണ് ഈ നിർണായക വിധി വന്നത്. സ്വന്തം രാജ്യത്ത് പീഡനമോ ഭീഷണിയോ നേരിടുന്നതിനാൽ അവിടെ നിന്ന് പലായനം ചെയ്തവരെ, അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

A landmark court order prohibits the deportation of immigrants from the United States to third world countries.

Share Email
LATEST
Top