നയതന്ത്ര ചർച്ചകളുമായി സഹകരിക്കണം, അല്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകും; ഇറാന് അന്ത്യശാസനം നൽകി ഡോണൾഡ് ട്രംപ്

നയതന്ത്ര ചർച്ചകളുമായി സഹകരിക്കണം, അല്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകും; ഇറാന് അന്ത്യശാസനം നൽകി ഡോണൾഡ് ട്രംപ്
Share Email

ഇറാൻ എത്രയും വേഗം പുതിയൊരു ആണവ കരാറിൽ ഒപ്പിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫ്‌ളോറിഡയിലെ മാർ-എ-ലാഗോയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇറാന് കർശനമായ സന്ദേശം നൽകിയത്. ഇറാൻ ഭരണകൂടം ഉടൻ തന്നെ ചർച്ചകൾക്ക് തയ്യാറാകണമെന്നും വൈകുന്നത് അവർക്ക് തന്നെ ദോഷകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതികളും പ്രാദേശികമായ സൈനിക ഇടപെടലുകളും അവസാനിപ്പിക്കുന്ന പുതിയൊരു കരാറാണ് ട്രംപ് ലക്ഷ്യമിടുന്നത്. മുൻപ് ഒപ്പിട്ട പല കരാറുകളും അമേരിക്കയ്ക്ക് ഗുണകരമായിരുന്നില്ലെന്നും ഇത്തവണ കടുത്ത നിബന്ധനകൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. ഇറാൻ നിലപാട് മാറ്റിയില്ലെങ്കിൽ ഉപരോധങ്ങൾ കൂടുതൽ ശക്തമാക്കാനാണ് അമേരിക്കൻ നീക്കം. ഇതിലൂടെ ഇറാന്റെ സാമ്പത്തിക മേഖലയെ പൂർണ്ണമായും സമ്മർദ്ദത്തിലാക്കാൻ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു.

അതേസമയം, ട്രംപിന്റെ മുന്നറിയിപ്പിനോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയിൽ റഷ്യയുമായും ചൈനയുമായും ചേർന്ന് ഇറാൻ സൈനിക അഭ്യാസങ്ങൾ നടത്തുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവന വരുന്നത്. മിഡിൽ ഈസ്റ്റിൽ സംഘർഷം വർദ്ധിക്കാനിടയുള്ള സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം ട്രംപിന്റെ പുതിയ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെങ്കിലും ഭീഷണി നേരിടാൻ സജ്ജമാണെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.

Share Email
LATEST
More Articles
Top