വാഷിംഗ്ടൺ: നിറ തോക്കുമായി യു.എ സ്. ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഓടിക്കയ റിയ യുവാവിനെ കസ്റ്റഡിയിലെടുത്തു. ജോർജിയയിലെ സ്മിർന സ്വദേശിയായ കാർട്ടർ കാമാച്ചോ എന്ന 18 കാരനാണ് പിടിയിലായത്.
ചൊവ്വാഴ്ച്ചയാണ് ഇയാൾ ഓടിക്കയറിയത് എസ് യു വി കാറിലെത്തിയ ഇയാൾ കാർ സമിപത്ത് പാർക്ക് ചെയ്ത ശേഷമാണ് കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് ഓടി കയറിയതെന്നു പൊലീസ് ചീഫ് മൈക്കിൾ സുള്ളിവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇയാളുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. ഇയാൾ എത്തിയ കാറിൽനിന്ന് കെവ്‌ലാർ ഹെൽമറ്റും ഗ്യാസ് മാസ്‌കും കണ്ടെത്തി.
ലൈസൻസില്ലാതെ തോക്ക് കൈവശം വയ്ക്കൽ, വെടിയുണ്ടകൾ സൂക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് അറസ്റ്റ്.
Man arrested after running into US Capitol building with loaded gun













