വാഷിംഗ്ടണ്‍: വെനസ്വേലിയയയുമായി ബന്ധമുണ്ടെന്നു ആരോപിക്കുന്ന എണ്ണക്കപ്പല്‍ അമേരിക്കന്‍ സൈന്യം ഇന്ത്യന്‍മഹാസമുദ്രത്തില്‍ നിന്നും പിടിച്ചെടുത്തു. കപ്പല്‍ പിടിച്ചെടുത്ത കാര്യം അമേരിക്കന്‍ സൈന്യം തന്നെയാണ് വ്യക്തമാക്കിയത്.
പെന്റഗൺ പോസ്റ്റ് ചെയ്ത വീഡിയോയിൽ ടാങ്കറിന് നേരെ പറക്കുന്ന യുഎസ് സൈനിക ഹെലികോപ്റ്ററുകൾ കാണാം. തെക്കേ അമേരിക്കൻ രാജ്യമായ വെനി സ്വേല വർഷങ്ങളായി യുഎസ് എണ്ണ വിലക്ക് നേരിടുന്നുണ്ട് . ആഗോള വിതരണ ശൃംഖലയിലേക്ക് അസംസ്കൃത എണ്ണ കടത്തുന്നതിനായി വെനിസ്വേല മറ്റ് രാജ്യങ്ങളുടെ പതാകകൾ വഹിക്കുന്ന കപ്പലുകൾക്ക് തങ്ങളുടെ എണ്ണ വിൽക്കു ന്നുണ്ടെന്ന് യുഎസ് ആരോപണം ഉന്നയിച്ചിരുന്നു. ജനുവരിയിൽ യുഎസ് സൈനിക നടപടിക്കിടെ ടാങ്കറുകൾ തടഞ്ഞതിനെത്തുടർന്ന്, മഡുറോയെ സമ്മ ർദ്ദത്തിലാക്കാൻ ഡിസംബറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടാങ്കറുകളെ പിടികൂടാൻ ഉത്തരവിട്ടിരുന്നു..
Three boats ran and now all three have been captured.
— Department of War 🇺🇸 (@DeptofWar) February 24, 2026
Overnight, U.S. forces conducted a right-of-visit, maritime interdiction and boarding of the Bertha without incident in the INDOPACOM area of responsibility. The vessel was operating in defiance of President Trump’s… pic.twitter.com/YoHlb9v54p
ജനുവരി ആദ്യം വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി യതിനുശേഷം, വെനിസ്വേലയിലേക്കും തിരിച്ചും അനധികൃത എണ്ണ ടാങ്കറുകള്‍ക്ക് നടപ്പിലാക്കിയ വിലക്ക് തുടരുമെന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. വെനിസ്വേലന്‍ എണ്ണ ഉല്‍പാദനവും കയറ്റുമതിയും അമേരിക്ക യുടെ നേതൃത്വത്തില്‍ നടത്തുമെന്നു പ്രസി ഡന്റ് ട്രംപ് നേരത്തെ വ്യക്തമാ ക്കിയിരുന്നു.
ഇതിനായി വെനസ്വേലിയന്‍ ഭരണകൂട വുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഈ മാസം ആദ്യം രാജ്യത്തെ ആദ്യത്തെ ദ്രവീകൃത പെട്രോളി യം വാതക കയറ്റുമതി യുഎസിലേക്ക് ചെയ്തതായി പ്രഖ്യാപിച്ചു. സമുദ്ര മേഖലയില്‍ നിയമവിരുദ്ധ നടപടികള്‍ ഉണ്ടായാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും യുഎസ് സൈന്യം വ്യക്തമാക്കി. അടുത്ത കാലത്തായി ഇതിനു മുമ്പ് രണ്ട് വെനസ്വേലിയന്‍ എണ്ണക്കപ്പലുകള്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തിരുന്നു.
US military seizes 3rd ship in Indian Ocean linked to Venezuela













