അമേരിക്കയുടെ കിഴക്കൻ തീരമേഖലയിൽ  ശമനമില്ലാതെ ശീതക്കാറ്റും കൊടും തണുപ്പും :  ദശലക്ഷക്കണക്കിന് ആളുകൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

അമേരിക്കയുടെ കിഴക്കൻ തീരമേഖലയിൽ  ശമനമില്ലാതെ ശീതക്കാറ്റും കൊടും തണുപ്പും :  ദശലക്ഷക്കണക്കിന് ആളുകൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

വാഷിംഗ്ടൺ : അമേരിക്കയുടെ കിഴക്കൻ തീര മേഖലയിൽ ശൈത്യ കാറ്റും കൊടും തണുപ്പും. ദശലക്ഷ ക്കണക്കിന്  ആളുകൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി കഴിഞ്ഞു. ആർട്ടിക് മേഖലയിൽ അതിശക്തമായ മഞ്ഞു വീഴ്ചയും കൊടും തണുപ്പും ഉണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് കിഴക്കൻ തീരത്ത്  80 ദശലക്ഷം ആളുകൾ ജാഗ്രതയിലാണ്.

വടക്കുകിഴക്കൻ മേഖലയിലും മധ്യ അറ്റ്ലാന്റിക്കിലും അതിശൈത്യ മുന്നറിയിപ്പുകൾ നിലവിലുണ്ട്. 

ഗ്രേറ്റ് ലേക്ക്‌സ് മുതൽ കരോലിനാസ് വരെ ശനിയാഴ്ച പുലർച്ചെ കാറ്റിന്റെ ശക്തി കുറ ഞ്ഞിരുന്നു, 

ന്യൂഇംഗ്ലണ്ടിന്റെ തീരപ്രദേശങ്ങളിൽ ഇപ്പോൾ മഞ്ഞുവീഴ്ച കുറയു ന്നു. വടക്കു കിഴക്കൻ മേഖലയിലെ മിക്കയിടങ്ങളിലും കാറ്റ് തുടരുന്നുണ്ട്. തണുപ്പ് മൈനസ് ഡിഗ്രിയിലാണ്.

പെൻസിൽവാനിയ, ന്യൂജേഴ്‌സി, ന്യൂയോ ർക്ക്, കണക്റ്റിക്കട്ട്, മസാച്യുസെറ്റ്സ്, വെർമോണ്ട് എന്നിവയുൾപ്പെടെ വടക്കു കിഴക്കൻ മേഖലയുടെ പല ഭാഗങ്ങളിലും അതിശൈത്യ മുന്നറിയിപ്പുകൾ നിലവിലുണ്ട്.

Millions of Americans on alert as dangerous cold sweeps East CoastWind chills will be in the negative digits for many cities.

Share Email
LATEST
More Articles
Top