വെനസ്വേലയിൽ നിന്ന് ലക്ഷക്കണക്കിന് ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് 

വെനസ്വേലയിൽ നിന്ന് ലക്ഷക്കണക്കിന് ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് 

വാഷിംഗ്ടൺ: വെനസ്വേലിയൻ ഭരണാ ധികാരി നിക്കോളാസ് മഡുറോയെ  പുറത്താക്കുകയും വെനസ്വേലിയയിൽ  അമേരിക്ക ആധിപത്യം  സ്ഥാപിക്കുകയും ചെയ്തതോടെ അസംസ്കൃത എണ്ണ വൻതോതിൽ ഇന്ത്യയിലേക്ക് എത്തുന്നു

.20 ലക്ഷം ബാരൽ വരെ എണ്ണ സംഭരി ക്കാൻ  ശേഷിയുള്ള കൂറ്റൻ  ടാങ്കറുകളാണ് അസംസ്കൃത എണ്ണയുമായി  ഇന്ത്യൻ തീരങ്ങളിലേക്ക് തിരിക്കുന്നത്. അമേരിക്ക വെനസ്വേലിയയിൽ ആധിപത്യം സ്ഥാപി ച്ചതിന് പിന്നാലെ രാജ്യത്തിനു മേൽ ഉണ്ടാ യിരുന്ന  ഉപരോധങ്ങളിൽ ഇളവ് ലഭിച്ചതോ ടെയാണ് വെനിസ്വേലയുടെ എണ്ണ വിപണി സജീവമായത്.

വിറ്റോൾ, ട്രാഫിഗുറ തുടങ്ങിയ വൻകിട ട്രേഡിംഗ് കമ്പനികൾ നിസ്സോസ് കിയ, നിസ്സോസ് കിത്‌നോസ്, അർസാന എന്നീ ഭീമൻ ടാങ്കറുകൾ വെനിസ്വേലയിലെ ജോസ് ടെർമിനലിൽ നിന്ന് എണ്ണ എത്തിക്കു ന്നതിനായി വാടകയ്‌ക്കെടുത്തു കഴിഞ്ഞു. ഇവയെല്ലാം ഇന്ത്യയിലേക്കാണ് വരുന്നത്.  ഈ ടാങ്കറുകൾ എത്തുന്നതോടെ  അടുത്ത മാസത്തോടെ വെനിസ്വേലൻ എണ്ണയുടെ വരവ് ഇന്ത്യയിൽ സജീവമാകുമെന്ന് റോയിട്ടേസ് റിപ്പോർട്ട് ചെയ്തു.

വെനസ്വേലിയിൽ നിന്ന് ഇന്ത്യൻ കമ്പ നികളും അസംസ്കൃത എണ്ണ ശേഖരിച്ചു തുടങ്ങി. 2019-ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതിന് മുമ്പ് വെനിസ്വേലൻ ക്രൂഡ് ഓയിലിന്റെ ലോകത്തിലെ മൂന്നാമ ത്തെ വലിയ ഉപഭോക്താവായിരുന്നു ഇന്ത്യ. ഇപ്പോൾ ഉപരോധങ്ങളിൽ ഇളവ് വന്ന തോടെ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെ ടെയുള്ള കമ്പനികൾ വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റിലയൻസ് വെനിസ്വേലയിൽ നിന്ന് നേരിട്ട് എണ്ണ വാങ്ങുന്നത്.

റിലയൻസിന് പുറമെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ,ഭാരത് പെട്രോളിയം, എച്ച്പി സിഎൽ മിത്തൽ എനർജി എന്നീ കമ്പനികളും വെനിസ്വേലൻ എണ്ണ വാങ്ങാ ൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

Millions of barrels of crude oil from Venezuela to India

Share Email
Top