ചന്ദ്രനില്‍ നിന്നും ആര്‍ട്ടെമിസ് 2 ദൗത്യസംഘം ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു

ചന്ദ്രനില്‍ നിന്നും ആര്‍ട്ടെമിസ് 2 ദൗത്യസംഘം ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു

വാഷിംഗ്ടണ്‍: ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് രണ്ട് ചാന്ദ്രയാത്ര പൂര്‍ത്തിയാക്കിയ ആര്‍ട്ടെമിസ് 2 ദൗത്യസംഘം ഭൂമിയിലേക്ക് തിരിച്ചു. നാല് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്കുള്ള മടക്കയാത്ര ചൊവ്വാഴ്ച്ച ആരംഭിച്ചു ഇന്ത്യന്‍ സമയം രാത്രി 10:55-ഓടെ ഒറിയോണ്‍ പേടകം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ പരിധി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലം പേടകത്തിന് മേല്‍ സ്വാധീനം ചെലുത്തുന്ന അവസാന ഘട്ടമാണിത്.

ഇപ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിന് കീഴിലാണ് പേടകം സഞ്ചരിക്കുന്നത്. ചന്ദ്രന്റെ സ്വാധീനവലയം വിട്ടതോടെ സഞ്ചാരികള്‍ മൂന്ന് ദിവസത്തെ യാത്രാ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള അതിവേഗം തിരിച്ചു പ്രവേശിക്കുന്നതിനു തയ്യാറെടുക്കുക എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ദൗത്യം. ഇതിനായി പലതവണ എഞ്ചിന്‍ ജ്വലിപ്പിച്ച് പാതയില്‍ മാറ്റം വരുത്തും

ദൗത്യത്തിന്റെ അവസാന ഘട്ടമായ ഏപ്രില്‍ 10 വെള്ളിയാഴ്ചയാണ് ഏറ്റവും നിര്‍ണായകം. മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗതയിലാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കുക. അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം 2,760 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും. ഇത് മറികടക്കാന്‍ ‘സ്‌കിപ്പ് റീ എന്‍ട്രി’ എന്ന സാങ്കേതിക വിദ്യയാണ് പേടകം ഉപയോഗിക്കുക. അന്തരീക്ഷത്തില്‍ ഒന്നുകൂടി മുങ്ങിപ്പൊങ്ങി വേഗത കുറച്ച ശേഷമായിരിക്കും അവസാന പ്രവേശനം. ഇത് സഞ്ചാരികള്‍ക്ക് അനുഭവപ്പെടുന്ന ജി-ഫോഴ്‌സ് കുറയ്ക്കാനും കൃത്യമായ സ്ഥലത്ത് ഇറങ്ങാനും സഹായിക്കും.

ഏപ്രില്‍ 11 ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5:37-ഓടെ സാന്‍ ഡീഗോ തീരത്ത് പസഫിക് സമുദ്രത്തിലാണ് പേടകം പതിക്കുക. പേടകത്തിന്റെ പാരച്യൂട്ടുകള്‍ വിടരുകയും വെള്ളത്തില്‍ പതിക്കുകയും ചെയ്താലുടന്‍ മുങ്ങല്‍ വിദഗ്ധര്‍ സഞ്ചാരികളെ പുറത്തെടുത്ത് കപ്പലിലേക്ക് മാറ്റും.

Artemis 2 mission crew begins return journey from Moon to Earth

Share Email
LATEST excelnclexrn
Top