കാസര്‍കോട്: ഷാഫി പറമ്പില്‍ എംപി എ ഗ്രൂപ്പാണെന്ന് പറഞ്ഞാല്‍ അത് എട്ടാമത്തെ അത്ഭുതമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി
സോളാര്‍ കേസ് വന്നപ്പോള്‍ പ്രതിച്ഛായഭയം ഓര്‍ത്ത് ഉമ്മന്‍ ചാണ്ടിയെ കൈവിട്ട് ഓടിയൊളിച്ചവരാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി ശിഷ്യന്മാര്. ഉമ്മന്‍ചാണ്ടി മരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഉമ്മന്‍ചാണ്ടിയുമായി കുടപിടിച്ചുനില്ക്കുന്ന ചിത്രം വന്നത്. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി പറഞ്ഞാല്‍ തന്റെ ഭാവി അപകടത്തിലാകുമോ എന്നുകണ്ടുകൊണ്ട് പ്രതിച്ഛായ വാദികള്‍ തലയില്‍ മുണ്ടിട്ട് ഓടിയൊളിച്ചു. അന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പമുണ്ടായിരുന്നത് സിദ്ദിഖ് മാത്രമാണ്. സോളാര്‍ കേസില്‍ ആരോപണവിധേയരായ കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവരെ രക്ഷിക്കാനാണ് ഞാന്‍ ശമം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് താന്‍. തനിക്ക് ഉമ്മന്‍ചാണ്ടിയോട് ഒരു കടപ്പാടും ഇല്ലെന്നും ഉണ്ണിത്താന് പറഞ്ഞു.
‘എനിക്കെതിരായ സൈബര്‍ ആക്രമണം ആസൂത്രിതമാണ്. ഇതെല്ലാം ഓര്‍ഗാനിക്ക് അല്ല ഓര്‍ഗനൈസ്ഡ് ആണ്. കുറെ പെട്ടിത്താങ്ങികളാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഞാന്‍ ഷാഫി പറമ്പിലിനെ അപമാനിക്കുകയോ അപകീര്ത്തിപ്പെടുത്തകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരുകാര്യത്തിലേക്കും കടന്നുപോയിട്ടില്ല. ഷാഫി ഇപ്പോള്‍ എ ഗ്രൂപ്പില്‍ അല്ലെന്നാണ് പറഞ്ഞത്. കെസി ജോസഫ് കറകളഞ്ഞ എ ഗ്രൂപ്പുകാരനാണ്. ബെന്നിയും അതുതന്നെ. ഷാഫി പറമ്പില്‍ എ ഗ്രൂപ്പാണെന്ന് പറഞ്ഞാല്‍ അത് എട്ടാമത്തെ അത്ഭുതമാണെന്നേ ഞാന്‍ പറയൂ. അത് ഞാന്‍ അംഗികരിക്കില്ല. എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ്. സോളാര്‍ കേസില്‍ ചാനലായ ചാനലിലെല്ലാം വാര്‍ത്തകള്‍ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പ്രൊട്ടക്റ്റ് ചെയ്ത ആളാണ് ഞാന്‍. പ്രതിപക്ഷം മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഈ ഉമ്മന്‍ചാണ്ടി പ്രേമികളെ ആരെയും ഞാന്‍ അവിടെ കണ്ടില്ല.
ഉമ്മന്‍ചാണ്ടിയുടെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അതിന് പ്രത്യാക്രമണം നടത്തിയത് ഞാന്‍ മാത്രമാണ്. പിറ്റേദിവസം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജനശതാബ്ദിയില്‍ വരികയായിരുന്ന ഞാന്‍ കണ്ണ് തുറന്നപ്പോള്‍ കണ്ടത് പിആര്‍എസ് ആശുപത്രിയിലാണ്. ട്രെയിനില്‍ മുഴുവന്‍ തിരുവന്തപുരത്ത് സോളാര്‍ സമരത്തില്‍ പങ്കെടുക്കാന്‍ സിപിഎം – ഡിവൈഎഫ്ഐ – എസ് എഫ്ഐ പ്രവര്‍ത്തകരായിരുന്നു. അവര്‍ എന്നെ ദേഹമാസകലം മര്‍ദിച്ചു. അന്ന് എന്നെ കാണാന്‍ ആശുപത്രിയില്‍ ആദ്യം എത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. സരിതയുടെ കേസ് ഭയന്ന് പ്രതിച്ഛായഭയം ഓര്‍ത്ത് അവരെല്ലാം ഓടിയൊളിച്ചു. ഉമ്മന്‍ചാണ്ടി മരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഉമ്മന്‍ചാണ്ടിയുമായി കുടപിടിച്ചുനില്ക്കുന്ന ചിത്രം വന്നത്. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി പറഞ്ഞാല്‍ തന്റെ ഭാവി അപകടത്തിലാകുമോ എന്നുകണ്ടുകൊണ്ട് പ്രതിച്ഛായ വാദികള്‍ തലയില്‍ മുണ്ടിട്ട് ഓടിയൊളിച്ചു. അന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പമുണ്ടായിരുന്നത് ആ സിദ്ധിഖ് മാത്രമാണ്.
സോളാര്‍ കേസ് കെട്ടടങ്ങിയതിന് പിന്നാലെ കേരളത്തില്‍ ഉന്നതനായ ഒരു നേതാവ് ഓണക്കാഴചയുമായി വീട്ടില്‍ വന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് എനിക്ക് ഒരു ഓണക്കോടി കിട്ടിയത്. ഞാനത് നിരസിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. ഞാനല്ല ഇത് തരുന്നത്, ഭാര്യ തന്നതാണ്. ഇന്ന് ഞങ്ങളുടെ കുടുംബത്തെ നിലനിര്‍ത്തിയത് ഉണ്ണിത്താനാണ്. ആ ആളുവരെ എന്നെ ആക്രമിക്കുമ്പോള്‍ ആസ്വദിക്കുകയാണ്. ഷാഫിക്കെതിരെ താന്‍ ഒന്നുപറഞ്ഞിട്ടില്ല. എന്നെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ഏതെങ്കിലും ഒരു നേതാവ് മിണ്ടിയോ?. 68 മുതല്‍ ഞാന്‍ പാര്ട്ടിയിലുള്ളതാണ്. ഏറ്റവും സീനിയറായ നേതാവാണ് ഞാന്‍. പാര്‍ട്ടിയില്‍ ഒന്നും ആഗ്രഹിക്കാത്തയാളാണ്. ആരെങ്കിലും സൈബര്‍ ആക്രമണം നിര്‍ത്താന്‍ പറഞ്ഞോ?. അവരൊക്കെ ആസ്വദിക്കുകയാണ്. ഈ ആസ്വാദനത്തിന് അധികം ആയുസ്സില്ല. ഞാന്‍ നിഷ്പക്ഷമായി നീതിപൂര്‍വമായി അഭിപ്രായം പറയുന്ന ആളാണ്. എനിക്ക് ആരോടും കടപ്പാടില്ല. ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഏതെങ്കിലും അടിസ്ഥാനമില്ലാത്തതാണെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും.
Rajmohan Unnithan remarked that if one were to claim Shafi Parambil belongs to the ‘A’ group, it would be the eighth wonder of the world.
















