ജറുസലേം: ഇസ്രയേലിനുള്ള ഇന്ത്യയുടെ പിന്തുണ ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചപ്പോഴാണ് പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയില്‍ സമാധാനം പുലരണമെന്നും ഇ്ന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും മോദി പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെയും മോദി അപലപിച്ചു.ആ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോ വ്യക്തിക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തി. ‘
ഒക്ടോബര്‍ ആക്രമണത്തെ ‘ക്രൂരമായ ഭീകരാക്രമണം’ എന്നാണ് മോദി വിശേഷിപ്പിച്ചത്. നിരപരാധികളെ കൊലപ്പെടുത്തുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും ഭീകരതയോട് ഇന്ത്യയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും മോദി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ആ ആക്രമണത്തില്‍ ഇസ്രായേല്‍ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. സമൂഹത്തെ അസ്ഥിരപ്പെടുത്താനും വികസനം തടയാനും വിശ്വാസം തകര്‍ക്കാനുമാണ് ഭീകരത ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.പശ്ചിമേഷ്യയിലെ സമാധാനത്തിനായി ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ച ഗാസ സമാധാന സംരംഭത്തെ ഇന്ത്യ പിന്തു ണയ്ക്കുന്നതായും മോദി അറിയിച്ചു. പാലസ്തീന്‍ വിഷയം ഉള്‍പ്പെടെയുള്ളവയ്ക്ക് നീതിയുക്തമായ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗ ത്തിനു പിന്നാലെ ഇസ്രയേല്‍ പാര്‍ലമെന്റ മോദിക്ക് തങ്ങളുടെ പരമോന്നത ബഹുമതിയായ ‘സ്പീക്കര്‍ ഓഫ് ദി നെസെറ്റ് മെഡല്‍’ നല്‍കി ആദരിച്ചു.
Modi reiterates India’s support for Israel













