മുംബൈ: ശതകോടീശ്വരന്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉള്‍പ്പെട്ട ബാങ്ക് കേസുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ മുംബൈയിലെ 3,716.83 കോടി രൂപയുടെ 17 നില വസതി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.
മുംബൈയിലെ പാലി ഹില്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന 66 മീറ്റര്‍ ഉയരമുള്ള ഈ വസതിക്കെതിരേ പിഎംഎല്‍എ പ്രകാരം താല്‍ക്കാലിക ജപ്തി ഉത്തരവ് പുറപ്പെടു വിച്ചു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ആര്‍കോം നടത്തിയതായി പറയുന്ന സാമ്പത്തിക ക്രമക്കേടുകളും വായ്പാ വകമാറ്റലും സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമാണ് ഈ കണ്ടുകെട്ടല്‍. അനില്‍ അംബാനി ഗ്രൂപ്പിലെ സ്ഥാപനങ്ങള്‍ക്കെതിരേ വഞ്ചന, കൈക്കൂലി, പൊതു ഫണ്ട് വകമാറ്റല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളെ തുടര്‍ന്നാണ് ഇഡിയുടെ നടപടി.
ഇഡി മുംബൈയിലും ഡല്‍ഹിയിലുമായി 50 ലധികം കമ്പനികളില്‍ തിരച്ചില്‍ നടത്തി, 25 ലധികം വ്യക്തികളെ ചോദ്യം ചെയ്തു. 3,000 കോടി രൂപയുടെ വായ്പ വകമാറ്റല്‍ നടന്നതായാണ് ആരോപണം.
ഷെല്‍ സ്ഥാപനങ്ങള്‍ വഴി ഫണ്ട് കൈമാറിയിട്ടുണ്ടോ എന്നും അത് തിരിച്ചും ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധി ച്ചുവരികയാണ്. കാലഹരണ പ്പെട്ട ക്രെഡിറ്റ് അപ്രൂവല്‍ മെമ്മോറാണ്ട ങ്ങള്‍, കൃത്യമായ പരിശോധന കൂടാതെ വായ്പകള്‍ അനുവദിച്ചത്, ഔപചാരിക അംഗീകാര ങ്ങള്‍ക്ക് മുമ്പ് തന്നെ വിതരണം ചെയ്തത് എന്നിവയിലും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
Money laundering: ED seizes Anil Ambani’s 17-storey luxury residence













