തിരുവനന്തപുരം : ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്ന കാനഡ ടീമിനൊപ്പം ഫിസിയോ തൊറാപ്പിസ്റ്റായി ഒപ്പമുണ്ടായിരുന്നത് ഒരു മലയാളിയാണ്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ജോജി വർഗീസായിരുന്നു ആ മലയാളി
നാലാഞ്ചിറ മാർ ബെസേലിയോസ് എൻജിനിയറിംഗ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി യായിരുന്ന ജോജി 2018ലാണ് കാനഡയി ലേക്ക് കുടിയേറിയത്. അവിടെ ചെന്ന ശേഷം ഫിസിയോ തെറാപ്പിയിലും മസാജിംഗിലും രജിസ്ട്രേഡ് കോഴ്സ് പാസായശേഷമാണ് തന്റെ മേഖലയായ സ്പോർട്സിലേക്ക് തിരിഞ്ഞത്.
ഐ.പി.എൽ മാതൃകയിലുള്ള കാനഡയി ലെ ലീഗ് ക്രിക്കറ്റ് ടീമുകൾ ക്കൊപ്പമാ യിരുന്നു ആദ്യം. ഈ ടീമുകൾക്ക് വേണ്ടി കളിക്കാനെ ത്തിയിരുന്ന അന്തർദേശീയ താരങ്ങളായ മൊയീൻ അലി,ഷെയ്ൻ ബോണ്ട്,ടിം സൗത്തീ മാർക്ക് ചാപ്പ്മാൻ, റാസീ വാൻഡർഡസൻ, ഡ്വെയ്ൻ പ്രിട്ടോറിയസ് തുടങ്ങിയ താരങ്ങൾക്കൊപ്പം ഫിസിയോ തെറാപ്പിസ്റ്റായി ജോലി നോക്കിയിട്ടുണ്ട്. 2022ലാണ് കാനഡ ദേശീയ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നത്. ഇന്ത്യൻ വംശജർക്ക് മേൽക്കൈയുള്ള ടീമിന് ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായാണ് കാണുന്നതെന്ന് ജോജി പറയുന്നു.
2006 മുതൽ 2017വരെയാണ് ജോജി ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ സേവനമനുഷ്ഠിച്ചത്. ഈ കാലയളവിലാണ് ബസേലിയോസ് കോളേജ് ഗെയിംസിലും യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലും ബാസ്കറ്റ്ബാൾ ചാമ്പ്യന്മാരായത്. ഒരു എൻജിനീയറിംഗ് കോളേജ് യൂണിവേഴ്സിറ്റി തലത്തിൽ ഈ നേട്ടം കരസ്ഥമാക്കിയത് ആദ്യമായിരുന്നു.
ജോജിയുടെ ഭാര്യ മഞ്ജു തോമസ് കാനഡയിൽ നഴ്സാണ്. അന്ന എൽസ ജോജി, ജോയൽ ജോജി, ഇരട്ടകളായ അന്റോണിയോ, ബെഡിക്ട് എന്നിവരാണ് മക്കൾ. മാതാപിതാക്കളായ വർഗീസും എലിസബത്തും നാലാഞ്ചിറയിലാണ് താമസം.
native of Thiruvananthapuram was the physiotherapist for the Canada team in the Twenty20 World Cup.













