വാർണേഴ്സ് ബ്രദേഴ്സിനെ വാങ്ങാനുളള നീക്കത്തിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിൻമാറുന്നു: പാരമൗണ്ട് സ്‌കൈഡാൻസിന്റെ കൈകളിലേക്ക് വാർണേഴ്സ്

വാർണേഴ്സ് ബ്രദേഴ്സിനെ വാങ്ങാനുളള നീക്കത്തിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിൻമാറുന്നു: പാരമൗണ്ട് സ്‌കൈഡാൻസിന്റെ കൈകളിലേക്ക് വാർണേഴ്സ്

വാഷിംഗ്ടൺ: ഹോളിവുഡിലെ പ്രമുഖ വിനോദസ്ഥാപനമായ വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയെ വാങ്ങാനുള നീക്കത്തിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിൻമാറുന്നു.  വാർണർ ബ്രദേഴ്‌സിനെ സ്വന്തമാക്കാനുളള   തുക ഉയർത്താൻ നെറ്റ്ഫ്ലിക്സ് തയാ റാവാതെ യാണ് പിൻമാറ്റം വ്യക്തമാക്കിയത്.

ഇതോടെ പാരമൗണ്ട് സ്‌കൈഡാൻസ് മുന്നിലെത്തി.   ഓഹരിക്ക് 31 ഡോളർ നിരക്കിൽ  സ്വന്തമാക്കാനുള്ള പാരമൗണ്ടിന്റെ പുതുക്കിയ ഓഫറിന്  അനുകൂലമായ നിലപാടാണ് വാർണർ ഡയറക്ടർ ബോർഡിനുള്ളത് 

പാരമൗണ്ടിന്റെ ഏറ്റവും പുതിയ ഓഫറി നോട് തുല്യമായി ഉയർത്തേണ്ട വില സാമ്പത്തികമായിആകർഷകമല്ലാത്തതിനാൽ മത്സരത്തിൽ നിന്ന് പിന്മാറുക യാണെന്ന് നെറ്റ്ഫ്‌ളിക്‌സ് സഹമേധാവികൾ അറിയിച്ചു. 

നിയന്ത്രണ ഏജൻസികളുടെ അനുമതി ലഭിച്ചാൽ വാർണർ ബ്രദേഴ്‌സിനും എച്ച്ബിഒയ്ക്കുമൊപ്പം സിഎൻഎൻ, ടിഎൻടി, ടിബിഎസ്, ഫുഡ് നെറ്റ് വർക്ക് പോലുള്ള പ്രമുഖ കേബിൾ ചാനലുകളും പാരമൗണ്ടിന്റെ ഉടമസ്ഥതയിലേക്ക് എത്തും.

Netflix declines to raise its offer to buy Warner Bros.

Share Email
LATEST
Top