സിഖ് വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ വധശ്രമം: നിഖിൽ ഗുപ്ത കുറ്റം സമ്മതിച്ചു

സിഖ് വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ വധശ്രമം: നിഖിൽ ഗുപ്ത കുറ്റം സമ്മതിച്ചു

മാൻഹട്ടൻ : സിഖ് വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂ നെകൊലപ്പെ ടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി നിഖിൽ ഗുപ്ത കുറ്റം സമ്മതിച്ചു  മാൻഹ ട്ടൻ ഫെഡറൽ കോടതിയ്ക്ക് മുമ്പാകെ യാണ് ഗുപ്ത  കുറ്റങ്ങൾ സമ്മതിച്ചത്.  40 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

കൊലപാതകത്തിനായുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിഖിൽ ഗുപ്തയ്ക്കെ തിരേ നിലനിൽക്കുന്നതെന്ന്  മാൻഹട്ട നിലെ യുഎസ് അറ്റോർണി ഓഫീസിന്റെ വക്താവ് പറഞ്ഞു.

മാൻഹട്ടൻ ഫെഡറൽ കോടതിയിൽ യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി സാറാ നെ റ്റ്ബേണിന് മുമ്പാകെയാണ് ഗുപ്ത തന്റെ ഹർജി സമർപ്പിച്ചത്. 2024 ജൂൺ മുതൽ   യുഎസ് അധികൃതർ ഗുപ്തയെ ബ്രൂക്ലിനിലെ ജയിലിൽ അടച്ചിരിക്കു കയാ ണ്. ഒരു വർഷം മുമ്പ് ചെക്ക് റിപ്പബ്ലി ക്കിൽ വെച്ച് പോലീസ് ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. 

യുഎസിൽ താമസിക്കുന്ന  പന്നൂണിനെ കൊല്ലാൻ ഗുപ്ത  ഇന്ത്യൻ  ഉദ്യോഗസ്ഥനു മായി ഗൂഢാലോചന നടത്തിയെന്നാണ് യുഎസ് പ്രോസിക്യൂട്ടർമാർ ആരോപിച്ചത്. എന്നാൽ പന്നൂണിനെ തിരായ ഗൂഢാ ലോചനയിൽ പങ്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ പ്രതികരിച്ചത്. അത്തരം നടപടികൾ സർക്കാർ നയത്തിന് വിരുദ്ധമാ ണെന്നും പ്രഖ്യാപിച്ചു..

Nikhil Gupta pleads guilty in attempted murder of Sikh separatist Gurpatwant Singh Pannun

Share Email
LATEST
More Articles
Top