ഓസ്ലോ: അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ഫയൽ പുറത്തുവന്നതിനു പിന്നാലെ നോർവീ ജിയൻ കൊട്ടാരവും വലിയ പ്രതിസന്ധി യിൽ. കൊട്ടാരത്തിന്റെ ഭാവി രാജ്ഞി മെറ്റെ മാരിറ്റും ജെഫ്രിഎപ് സ്റ്റീനുമായുള്ള ബന്ധം പുറത്തുവ ന്നതോടെയാണ് പ്രതിസന്ധി നേരിടുന്നത്. ഇതിനു പിന്നാലെ മെറ്റാ മാരിറ്റിന്റെ മകൻ മാരിയസ് ബോർഗ് ഹൈബി നാല് സ്ത്രീക ളെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ കൂടി നേരിടു ന്നതോടെ രാജകു ടുംബം അതിരൂ ക്ഷമായ പ്രതിസന്ധിക്ക് നടുവിലായി.
അമേരിക്കൻ നീതിന്യായ വകുപ്പ് പുറ ത്തുവിട്ട രേഖകളിലാണ് മെറ്റെ മാ രിറ്റും ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള അടുത്ത ബന്ധം വെളിപ്പെട്ടത്. എപ്സ്റ്റീൻ ഫയലുകളിൽ ആയിരത്തിലധികം തവണ ക്രൗൺ പ്രിൻസ സിന്റെ പേര് പരാമർശിക്കുന്നുണ്ട്. 2011 മുതൽ 2014 വരെയുള്ള കാലയളവിൽ നിരന്തരം ഇമെയിൽ വഴി ആശയവി നിമയം നടത്തിയിരുന്നതായി തെളിഞ്ഞു.
എപ്സ്റ്റീനെ “പ്രിയപ്പെട്ടവൻ” എന്നു മെറ്റെ മാരിറ്റ് വിളിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ എപ്സ്റ്റീന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അ റിയില്ലായിരുന്നുവെന്ന് 2019-ൽ അവർ പറ ഞ്ഞിരുന്നെങ്കിലും, 2011-ൽ തന്നെ അവർ ഗൂഗിൾ വഴി അദ്ദേഹത്തെക്കുറിച്ച് തിര ഞ്ഞതായും ഇമെയിൽ ചെയ്‌തതായും പു തിയ രേഖകൾ വ്യക്തമാക്കുന്നു.
എപ്സ്റ്റീനുമായുള്ള ബന്ധം തനിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും തന്റെ ഭാഗ ത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയിൽ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മെറ്റെ മാരിറ്റ് ഔദ്യോഗികമായി പ്രസ്‌താവിച്ചു.
Norwegian princess caught up in Jeffrey Files













