ജനീവ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോൾ മറുവശത്ത് യുദ്ധസാചര്യം കൂടുതൽ രൂക്ഷമാകുന്നു അമേരിക്കയുടെ കൂടുതൽ പോർ വിമാനങ്ങൾ ഇറാൻ തീരത്തേക്ക് എത്തിക്കുന്നു
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളിൽ പുരോഗതിയുണ്ടായതായി ഇരുവിഭാഗവും അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യയിലെ പിരിമുറക്കത്തിന് ഇപ്പോഴും അയവില്ല.
24 മണിക്കൂറിനിടെ 50 ലധികം എഫ് 35, എഫ്22, എഫ് 16 യുദ്ധവിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് എത്തിച്ചതായാണ് റിപ്പോർട്ട്.യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് പശ്ചിമേഷ്യയിലേക്ക് അയച്ചിരുന്നു.
ചർച്ചകൾ പോസിറ്റീവായിരുന്നു എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി പറഞ്ഞു. എന്നാൽ ഉടൻ കരാർ പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് താൽക്കാലികമായി അടച്ചിടുമെന്ന് ഇറാൻ അറിയിച്ചു.
On one hand, negotiations will be tense on the other: Iran-US conflict without a decision













