ക്രിമിനലിന് അനധികൃത പരോള്‍ അനുവദിച്ചെന്നു പ്രതിപക്ഷം: അടിയന്തിര പ്രമേയനോട്ടീസ് തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ക്രിമിനലിന് അനധികൃത പരോള്‍ അനുവദിച്ചെന്നു പ്രതിപക്ഷം: അടിയന്തിര പ്രമേയനോട്ടീസ് തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: പോലീസിനു നേര്‍ക്ക് സ്റ്റീല്‍ ബോംബ് ഏറിഞ്ഞ് 20 വര്‍ഷം ശിക്ഷ വിധിച്ച് പ്രതിക്ക് അനധികൃത പരോള്‍ നല്കിയ സംഭവം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെ ന്നാവശ്യപ്പെട്ട പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി.

ഇതേട തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെയും പ്ലാ കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലിലും സ്പീക്കര്‍ സഭാ നടപടികളുമായി മുന്നോട്ടുപോയി. ശൂന്യവേളയില്‍ പൂര്‍ണമായും ബാനര്‍ ഉയര്‍ത്തിയും പ്രതിഷേധ മുദ്രാവാക്യം വിളിച്ചും സ്പീക്കറിനു മുന്നിലുള്ള കവാടത്തിലേക്ക് കയറിയും പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.

ശൂന്യവേളയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിനെക്കുറിച്ച് ഇതിന് അടിയന്തര പ്രധാന്യമില്ലെന്നും നോട്ടീസ് പരിഗണിക്കാനാകില്ലെന്നും പറഞ്ഞ് തള്ളുകയാണെന്നു സ്പീക്കര്‍ പറഞ്ഞതോടെയാണ് പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റത്. ഇതിനു പിന്നാലെ സംസാരിച്ച  പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്തു വന്നു.  സര്‍ക്കാരിന് സൗകര്യം ഇല്ലാത്ത കാര്യങ്ങളില്‍ ചര്‍ച്ച വേണ്ടന്നതാണോ സ്പീക്കറുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

പോലീസിനെകിരേ ബോംബെറിഞ്ഞ് 20 വര്‍ഷം ശിക്ഷ വിധിച്ച പ്രതിക്ക്  ചട്ടം ലംഘിച്ചു നല്കിയ  പരോളില്‍ പുറത്തിറങ്ങിയ പ്രതചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനം ഗൗരവമല്ലേ എന്ന് വിഡി സതീശന്‍ ചോദിച്ചു .ക്രിമിനലുകള്‍ തെരുവില്‍ ഇറങ്ങുന്ന സ്ഥിതിയാണെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ പരോള്‍ നല്‍കുന്നത് ചട്ടപ്രകാരമാണെന്നും ഇപ്പോള്‍ ഈ വിഷയം സഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നത് പ്രതിപക്ഷത്തിന്റെ് വിഷയ ദാരിദ്ര്യം മൂലമാണെന്നും പാര്‍ളമെന്ററി കാര്യ  മന്ത്രി എംബി രാജേഷ് പറഞ്ഞു. നോട്ടീസ് തള്ളിയ സ്പീക്കര്‍ തുടര്‍നടപടികളിലേക്ക് കടന്നു. ശ്രദ്ധക്ഷണിക്കല്‍  സബ്മിഷന്‍ എന്നിവ നടക്കുമ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തില്‍ നിന്നു. ഇതിനിടെ ടി.വി ഇബ്രാഹിം, സജീവ് ജോസഫ് എന്നിവര്‍ സ്പീക്കറുടെ ഡയസിനു മുന്നിലെ കൈവരികളില്‍ കയറി നിന്നു മുദ്രാവാക്യം വിളിച്ചു. സബ്മിഷനു മറുപടി നല്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതിപക്ഷാംഗങ്ങളുമായി വാക്ക്‌പോരുമായി. ഇങ്ങോട്ട് വിരട്ടാന്‍ ആരും വരേണ്ടെന്നും ഞങ്ങള്‍ ഓടുപൊക്കി ഇറങ്ങി വന്നവരല്ലെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ മന്ത്രിക്കു നേരെ മു്ദ്രാവാക്യം വിളികളുമായി നിന്നു. ശബരിമല സ്വര്‍ണം കട്ടത് ആരെന്നും സോണിയാ ഗാന്ധിയുടെ അടുത്തുപോയത് സ്വര്‍ണക്കള്ളന്‍മാര്‍ ആണല്ലോ എന്നും ശിവന്‍കുട്ടി പരാമര്‍ശം നടത്തി. കെ.ടി ജലീലും പ്രതിപക്ഷത്തിനെതിരേ ആരോപണ മു്ദ്രാവാക്യം വിളികളുയര്‍ത്തി. സബ്മിഷന്‍ പൂര്‍ത്തിയായതോടെ സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി

Opposition boycotts House after urgent motion notice rejected, alleges illegal parole for criminal

.

Share Email
Top