അമേരിക്കന്‍ താത്പര്യങ്ങള്‍ക്കായി പാക്കിസ്ഥാനെ ഉപയോഗിച്ച ശേഷം ടോയ്‌ലെറ്റ് പേപ്പറിനെപ്പോലെ വലിച്ചെറിഞ്ഞു: യുഎസിനെതിരേ രൂക്ഷ വിമര്‍ശനവുമായി പാക്ക് പ്രതിരോധ മന്ത്രി

അമേരിക്കന്‍ താത്പര്യങ്ങള്‍ക്കായി പാക്കിസ്ഥാനെ ഉപയോഗിച്ച ശേഷം ടോയ്‌ലെറ്റ് പേപ്പറിനെപ്പോലെ വലിച്ചെറിഞ്ഞു: യുഎസിനെതിരേ രൂക്ഷ വിമര്‍ശനവുമായി പാക്ക് പ്രതിരോധ മന്ത്രി

ഇസ്‌ളാമാബാദ്: അമേരിക്കന്‍ താത്പര്യങ്ങള്‍ക്കായി പാക്കിസ്ഥാനെ ഉപയോഗിച്ചശേഷം ടോയ്‌ലെറ്റ് പേപ്പര്‍ വലിച്ചെറിയുന്നപോലെ വലിച്ചെറിഞ്ഞതായി പാക്ക് പ്രതിരോധ മന്ത്രി ഖാജാ ആസിഫ്. പാക് പാര്‍ലമെന്റി്ല്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച്ുകൊണ്ട് പാക്ക് പ്രതിരോധമന്ത്രി രംഗത്തുവന്നത്.

അഫ്ഗാനിസ്ഥാനന്‍ വിഷയത്തില്‍ മുന്‍ പാക്ക് ഭരണാധികാരികള്‍ അമേരിക്കയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം രാജ്യത്തിന് വലിയ നാശമാണ് ഉണ്ടാക്കിയത്. ഇതിന്റെ അനന്തരഫലം ഇപ്പോഴും പാകിസ്ഥാന്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം വിവരിച്ചു.
അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷങ്ങളില്‍ പാകിസ്ഥാന്‍ ഇടപെട്ടത് മതപരമായഉത്തരവാദിത്വം മൂലമാണെന്ന അവകാശവാദം ഖവാജ ആസിഫ് തള്ളി. പാകിസ്ഥാനികളെ ജിഹാദ് എന്ന പേരില്‍ സംഘടിപ്പിക്കുകയും യുദ്ധത്തനായി തള്ളിവിടുകയുമായിരുന്നു. തങ്ങളുടേതല്ലാത്ത യുദ്ധങ്ങളില്‍ പങ്കെടുത്തത് രാജ്യത്ത് ദീര്‍ഘകാല അസ്ഥിരതയ്ക്കും സാമൂഹികമായ തകര്‍ച്ചയ്ക്കും കാരണമായെന്നും അത് ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

2001 സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിന് ശേഷം യുഎസുമായി പാക്കിസ്ഥാന്‍ വീണ്ടും അടുത്തതിനും വലിയ വില നല്‌കേണ്ടി വന്നു. മുന്‍ സൈനിക ഭരണാധികാരികളായ സിയാ ഉള്‍ ഹഖും പര്‍വേസ് മുഷറഫും പാകിസ്ഥാനെ പുറത്തുനിന്നുള്ള യുദ്ധങ്ങളില്‍ കുടുക്കിയെന്നും സഖ്യകക്ഷികള്‍ പിന്മാറിയ ശേഷവും അതിന്റെ ആഘാതങ്ങള്‍ പാകിസ്ഥാന്‍ അനുഭവിക്കേണ്ടി വന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Pakistan Defense Minister slams US for using Pakistan for American interests and then throwing it away like toilet paper

Share Email
LATEST
Top