വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ ഭരണകൂടത്തിനെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തെ ക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനിടെയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനേയും സൈനീക മേധാവി അസീ മുനീറിയേും ട്രംപ് വാനോളം പുകഴ്ത്തിയത്.
പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാന്‍ തുറന്നമനസെന്നു സൂചന നല്കിയ ട്രംപ് നിലവിവല്‍ പാക്കിസ്ഥാനില്‍ മിച്ച പ്രധാനമന്ത്രിയും സൈനീക മേധാവിയുമുണ്ടെന്നു കൂട്ടിച്ചേര്‍ത്തു.
തനിക്ക് പാക്ക് ഭരണനേതൃത്വവുമായി നല്ല ബന്ധമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. ഞാന്‍ പാകിസ്ഥാനുമായി വളരെ അടുത്ത് ഇടപഴകുന്നു.. അവര്‍ക്ക് ഒരു മികച്ച പ്രധാനമന്ത്രിയുണ്ട്, ഒരു മികച്ച സൈനീക ജനറലുമുണ്ട്. ഞാന്‍ ഇുവരേയും വളരെയധികം ബഹുമാനിക്കുന്നു -ട്രംപ് പറഞ്ഞു.
ഇതിനുടെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ഇസ്ലാമാബാദിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കാന്‍ പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അംന ബലൂച്ചുമായി സംസാരിച്ചതായി രാഷ്ട്രീയ കാര്യങ്ങളുടെ അണ്ടര്‍ സെക്രട്ടറി അലിസണ്‍ എം ഹുക്കര്‍ പറഞ്ഞു. ‘സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും താലിബാന്‍ ആക്രമണങ്ങ ള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു- ഹുക്കര്‍ പറഞ്ഞു.
അതേസമയം, അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതി നെത്തുടര്‍ന്ന് പാകിസ്ഥാനിലെ യുഎസ് എംബസിയും കോണ്‍സുലേറ്റുകളും അമേരിക്കന്‍ പൗരന്മാര്‍ക്ക് സുരക്ഷാ ഉപദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദ ഭീഷണികള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന നഗരങ്ങളില്‍ പാകിസ്ഥാന്‍ സുരക്ഷാ സേനയുടെ സാന്നിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് യുഎസ് മിഷന്‍ അറിയിച്ചു
Pakistan has a great Prime Minister and Army Chief: Trump praises Shehbaz Sharif and Asim Munir













