എപ്‌സ്റ്റീന്റെ പാരീസിലെ ഫ്‌ളാറ്റിനുള്ളിലെ ചിത്രങ്ങള്‍ പുറത്ത്: സ്ത്രീകളുടെ നഗ്നചിത്രങ്ങളുടെ വന്‍ ശേഖരം

എപ്‌സ്റ്റീന്റെ പാരീസിലെ ഫ്‌ളാറ്റിനുള്ളിലെ ചിത്രങ്ങള്‍ പുറത്ത്: സ്ത്രീകളുടെ നഗ്നചിത്രങ്ങളുടെ വന്‍ ശേഖരം

പാരീസ്: അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്. യുവതികളുടെ നഗ്ന ചിത്രങ്ങളുടെ വലിയ ശേഖരമാണ് ഈ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്നു പാരീസിയന്‍ എന്ന ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. 2001 -ല്‍ ആണ് പാരീസില്‍ എപ്സ്റ്റീന്‍ ഫ്‌ളാറ്റ് വാങ്ങിയത്. ലൈംഗീക കുറ്റകൃത്യങ്ങള്‍ക്കായി ഈ ഫ്‌ളാറ്റ് എപ്സ്റ്റീന്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മേശപ്പുറത്ത് വിവധ തരത്തിലുള്ള മസാജ് ഉപകരണങ്ങളും സെക്‌സ് ടോയ്്‌സുകളും അടുക്കുവെച്ചിരിക്കുന്നതും കാണാന്‍ കഴിയും. വിവിധ തരത്തിലുള്ള പ്രതിമകളുടേയും വന്‍ ശേഖരം ഈ കെട്ടിടത്തിനുള്ളിലുണ്ട്. ഇവയില്‍ ആനക്കുട്ടികളുടേയും കഴുകന്റെയും പ്രതിമകള്‍ ഉള്‍പ്പെടുന്നു. കൂടാതെ മാന്‍ കൊമ്പുകളും ഇവിടെ അലങ്കാരത്തിനായി വെച്ചതായി പത്രം ചിത്രങ്ങളിലൂടെ വെളിപ്പെടുത്തുന്നു.

വിവിധ തരത്തിലുള്ള കളര്‍ കര്‍ട്ടനുകളാല്‍ അലങ്കരിച്ച നിലയിലാണ് ഈ കെട്ടിടത്തിലെ മുറികള്‍. ഈ ഫളാറ്റില്‍ വച്ചാണ് എപ്സ്റ്റീന്റെ സുഹൃത്തും മോഡലുമായ ജീന്‍ ലുക്ക് ബ്രൂണല്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയതിനും ബലാത്സംഗം ചെയ്്തതിനും വിചാരണ നേരിട്ട ജീന്‍ ലുക്കിനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Photos from inside Epstein’s Paris flat revealed: Huge collection of nude women

Share Email
Top