തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷനും നടനുമായ വിജയ് പങ്കെടുക്കുന്ന സേലത്തെ പൊതുയോഗത്തിന് കർശനമായ ഉപാധികളോടെ പൊലീസ് അനുമതി നൽകി. വരാനിരിക്കുന്ന വെള്ളിയാഴ്ച നിശ്ചയിച്ചിട്ടുള്ള റാലിക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് അനുമതി ലഭിച്ചിരിക്കുന്നത്. വിജയ് വരുന്ന റൂട്ടിലും യോഗസ്ഥലത്തും യാതൊരുവിധ ഗതാഗതക്കുരുക്കും ഉണ്ടാക്കാൻ പാടില്ലെന്നും ക്രമസമാധാനം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. പരമാവധി 5000 പേരെ മാത്രമേ പൊതുയോഗത്തിൽ പങ്കെടുപ്പിക്കാവൂ എന്ന നിബന്ധനയിലാണ് അനുമതി നൽകിയിരിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിന് ശേഷം നടക്കുന്ന ഈ റാലിക്കായി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് സേലത്ത് ഒരുക്കുന്നത്.
Police Permission Granted for Vijay’s TVK Rally in Salem Under Strict Conditions











