വത്തിക്കാന്‍ സിറ്റി: റഷ്യയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് രൂക്ഷ പ്രതിസനി നേരിടുന്ന യുക്രെയിന്‍ ജനതയ്ക്ക് കൈത്താങ്ങായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. റഷ്്യന്‍ ആക്രമണത്തില്‍ യുക്രയിനിലെ വൈദ്യുതി ബന്ധം പല മേഖലകളിലും താറുമാറായി. ഈ സാഹചര്യത്തില്‍ അതിരൂക്ഷമായ തണുപ്പിനെ നേരിടാനായി മാര്‍പാപ്പയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയം മുഖേന 80 വൈദ്യുതി ജനറേറ്ററുകള്‍ യുക്രയിനില്‍ എത്തിച്ചു.
കൂടാതെ മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയും നല്കി. ഹാഗിയ സോഫിയ ബസിലിക്കയില്‍നിന്ന് മൂന്നു ട്രക്കുകളിലാണ് സാധനങ്ങള്‍ യുക്രയിനിലേക്ക് അയച്ചത്. ഇവ തലസ്ഥാനമായ കീവ്, ഫാസ്റ്റിവ് നഗരങ്ങളില്‍ എത്തിച്ചു. ഈ മൂന്നു ട്രക്കുകള്‍ കൂടാതെ ആന്റിബയോട്ടിക്കുകള്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററികള്‍, ആന്റി ഹൈപ്പര്‍ടെന്‍സീവ് മരുന്നുകള്‍, വിവിധ സാധനങ്ങള്‍ എന്നിവ നിറച്ച മറ്റൊരു ട്രക്കും യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് വത്തിക്കാനിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജേവ്‌സ്‌കി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയുടെ ബോം ബാക്രമണത്തില്‍ യുക്രെയ്നിലെ വിവിധ നഗരങ്ങളില്‍ വൈദ്യുതിബന്ധം പാടെ നില ച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യത്തെ ജന ങ്ങള്‍ കടുത്ത ശൈത്യത്തില്‍ വലിയ ദുര തമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാനെ ഇടപെടല്‍.
Pope’s support for the people of Ukraine









