പെറുവില്‍ അതി ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: 5,500 വീടുകള്‍ തകര്‍ന്നു

പെറുവില്‍ അതി ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: 5,500 വീടുകള്‍ തകര്‍ന്നു

ലിമ(പെറു): പെറുവില്‍ തുടരുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. നിരവധിപ്പെര്‍കൊല്ലപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. അരെക്വിപ നഗരത്തില്‍ മണ്ണിച്ചിലില്‍ പിതാവും മകനും കൊല്ലപ്പെട്ടു.
തെക്കന്‍ പ്രദേശത്തെ കനത്ത മഴയില്‍ അരെക്വിപ നഗരത്തില്‍ അതിശക്തമായ മണ്ണിടിച്ചിലും വലിയ നാശനഷ്ടങ്ങളും ഉണ്ടായതായി പെറുവിയന്‍ അധികൃതര്‍ പറയുന്നു. 5,500 ഓളം വീടുകള്‍ തകര്‍ന്നു, നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

അരെക്വിപ നഗരത്തില്‍ ജലപാതയ്ക്ക് സമീപത്തുണ്ടായ കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പിതാവും മകനും ഒഴുകിപ്പോയി. അരെക്വിപ മേഖലയിലു ടനീളം അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ തുറക്കുന്നതായി പ്രാദേശിക ഗവര്‍ണര്‍ ഡോ. റോഹെല്‍ സാഞ്ചസ് സാഞ്ചസ് അറിയിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ ഡിഫന്‍സും അരെക്വിപയുടെ പ്രാദേശിക സര്‍ക്കാരും ഭക്ഷണം ദുരിതമേഖലകളില്‍ എത്തിച്ചതായി അദ്ദേഹം അറിയിച്ചു.

എല്‍ നിനോ കോസ്റ്റെറോ കാലാവസ്ഥാ പ്രതിഭാസമാണ് സമീപ ആഴ്ചകളിലെ കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.മാര്‍ച്ചില്‍ എല്‍ നിനോ കോസ്റ്റെറോ ശക്തിപ്പെടുമെന്നും അധികൃതര്‍ പറയുന്നു. സമുദ്രജലത്തിന്റെ ചൂട് കൂടുന്നത് ഉയര്‍ന്ന ബാഷ്പീകരണ നിരക്കിനും അതിശക്തമായ മഴയ്ക്കും കാരണമാകുന്നതിനൊപ്പം നദികളില്‍ വെള്ളപ്പൊക്കത്തിനും കാരണമാകുന്നു.

Powerful floods and landslides in Peru: 5,500 homes destroyed

Share Email
LATEST
More Articles
Top