ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശ നത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക് യാത്ര തിരക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി മോദി ചര്‍ച്ച നടത്തും. ഇന്നു രാത്രി എട്ടിന് ഇസ്രയേല്‍ പാര്‍ല മെന്റിനെ മോദി അഭിസംബോധന ചെയ്യും.
നാളെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കും. സൈനിക, വ്യാ പാര മേഖലകളിലെ സഹകര ണത്തിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വ യ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് രംഗത്തെത്തി.
ഇസ്രയേലിന്റെ യഥാര്‍ത്ഥ സുഹൃത്താണ് മോദിയെന്നും ദൃഢമായ സൗഹൃദമാണ് രണ്ടു രാജ്യങ്ങ ള്‍ക്കും ഇടയിലെന്ന് ലാപിഡ് പറഞ്ഞു. പ്രധാനമന്ത്രി ബഞ്ചമിന്‍ നെത ന്യാഹു വുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇസ്രയേല്‍ പാര്‍ലമെന്റിലെ മോദിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കേണ്ടി വരുമെന്ന് നേരത്തെ ലാപിഡ് പറഞ്ഞിരുന്നു.
Prime Minister Narendra Modi arrives in Israel for two-day visit











