തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിഷേധവും നിസഹകരണവും തുടര്‍ന്ന് പ്രതിപക്ഷം. സഭയില്‍ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി സംസാരിച്ചു തുടങ്ങിയ കെ ബാബു പറഞ്ഞു.
സര്‍ക്കാരുമായി സഹകരണത്തിനില്ലെന്നു പറഞ്ഞ് പ്രതിപക്ഷം നിയമസഭാ നടപടികള്‍ബഹിഷ്‌കരിച്ചു. തന്ത്രിയെ 40 ദിവസം ജയിലിട്ടതിന്റെ ഉത്തരവാദിത്തം ആര്‍ക്കാമെന്നു ചോദിച്ച ബാബു ഇതില്‍ വിശ്വാസികളോട് സര്‍ക്കാര്‍ ഉത്തരം പറയണമെന്നു പറഞ്ഞു. സര്‍ക്കാര്‍ വീഴ്ചകൊണ്ട് മാത്രമാണ് സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതികള്‍ പുറത്തിറങ്ങുന്നത്.
യുവതീ പ്രവേശനത്തിന് സഹകരിക്കാത്തതിന്റെ പ്രതികാരമാണ് തന്ത്രിയോട് തീര്‍ത്തത്. ദേവസ്വം മന്ത്രി രാജി വച്ചാല്‍ പ്രശ്‌നം തീരുമെന്നും സഭ സുഗമമായി മുന്നോട്ട് പോകുമെന്നും കെ ബാബു പറഞ്ഞു. സഭയില്‍ ബാനറും പ്ലക്കാഡുമായി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.
Protest until Devaswom Minister resigns: Opposition boycotts assembly













