മനുഷ്യാവകാശ പ്രവർത്തകൻ ജെസീ ജാക്സൺ ഓർമ്മയായി

മനുഷ്യാവകാശ പ്രവർത്തകൻ ജെസീ ജാക്സൺ ഓർമ്മയായി

വാഷിംഗ്ടൺ : കറുത്ത വർഗ്ഗക്കാരുടെ ഉന്നമനത്തിനായി സജീവമായി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകൻ ജെസീ ജാക്സൺ അന്തരിച്ചു 84 വയസ്സായിരുന്നു വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് ജാക്സന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.

 ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ജാക്‌സണിന്റെ പ്രവർത്തനങ്ങൾക്ക് ആദരമായി  2000-ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു.

1980കളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ രണ്ടു തവണ മത്സരിച്ചു. മാർട്ടിൻ ലൂഥർ കിംഗിന്റെ അനുയായി ആയിരുന്നു. മനുഷ്യാവകാശ പോരാട്ടങ്ങളിൽ കറുത്തവരും വെള്ളക്കാരും ലാറ്റിനോകളും ഏഷ്യക്കാരും ആദിമ നിവാസികളും അടങ്ങുന്ന ‘മഴവിൽ സഖ്യ’ത്തെ നയിച്ചു ജാക്സൺ ഡെമോക്രാറ്റിക് പാർട്ടിക്കു പുതിയ ഊർജം പകർന്നു.

 അടിച്ചമർത്തപ്പെട്ടവർക്കും, ശബ്ദമില്ലാത്ത വർക്കും, ലോകമെ മ്പാടുമുള്ള അവഗണി ക്കപ്പെട്ടവർക്കും വേണ്ടി പ്രവർത്തിച്ച തങ്ങളുടെ പിതാവ് ഓർമയായി.  ജാക്സൺന്റെ കുടുംബം പുറത്തിറക്കിയ  പ്രസ്താവനയിൽ പറഞ്ഞു. നീതി, സമത്വം, സ്നേഹം എന്നിവയിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം ദശല ക്ഷക്കണക്കിന് ആളുകളെ  കൈപിടിച്ച് ഉയർത്തിയെന്നും അദ്ദേഹം ജീവിതത്തിൽ കാത്തുസൂക്ഷിച്ച  മൂല്യങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും കുടുംബാംഗങ്ങൾ പ്രസ്താവനയിൽ കുറിച്ചു .

 മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി ജാക്‌സൺ സ്ഥാപിച്ച  സംഘടനയാണ് റെയിൻബോ പുഷ് കോയൽ ഏറെ ശ്രദ്ധേയമായിരുന്നു 1941 ഒക്ടോബർ 8 ന് സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിൽ,  ഒരു പാവപ്പെട്ട  കുടുംബത്തിൽ ജനിച്ച ജെസ്സി ലൂയിസ് ജാക്‌സൺ, ബാല്യകാലം ഏറെ പ്രതിസന്ധിയിലൂടെയാണ് ജീവിതം മുന്നോട്ടു നയിച്ചത്.

 ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി. . തുടർന്ന് ഡോ. കിംഗിലും സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസിലും (എസ്‌സി‌എൽ‌സി)  അദ്ദേഹം ദൈവശാസ്ത്ര പഠനം . 1968 ൽ അദ്ദേഹത്തെ ബാപ്റ്റിസ്റ്റ് വൈദികനായി നിയമിച്ചു.

1966 ൽ, 24 റാം വയസിൽ ജാക്‌സൺ എസ്‌സി‌എൽ‌സിയുടെ സാമ്പത്തിക  വിഭാഗമായ ഓപ്പറേഷൻ ബ്രെഡ്‌ബാ സ്‌ക്കറ്റിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ തലവനായി. അടുത്ത വർഷം അതിന്റെ ദേശീയ ഡയറക്ടറായി നിയമിതനായി. ഓപ്പൺ ഹൗസിംഗിനും സ്‌കൂളുകളിൽ വംശീയത ഇല്ലാതാക്കലിനും വേണ്ടി പ്രവർത്തിക്കാൻ ചിക്കാഗോ ഫ്രീഡം മൂവ്‌മെന്റ് സ്ഥാപിക്കാനും അദ്ദേഹം സഹായിച്ചു.

1963-ൽ വാഷിംഗ്ടണിൽ നടന്ന മാർച്ച്, 1965-ൽ അലബാമയിൽ നടന്ന സെൽമ ടു മോണ്ട്ഗോമറി മാർച്ചുകൾ എന്നിവയു ൾപ്പെടെ മനുഷ്യാവകാശ  പ്രസ്ഥാനത്തിന്റെ നിരവധി സുപ്രധാന പ്രവർത്തനങ്ങളിൽ ജാക്സൺ പങ്കെടുത്തു . ഭാര്യ ജാക്വലിൻ ജാക്‌സൺ.  ആറു മക്കൾ 

Rev. Jesse Jackson, civil rights icon, dies at 84. Jackson was awarded the Presidential Medal of Freedom in 2000.

Share Email
Top