യുക്രയിന്‍- റഷ്യ സംഘര്‍ഷത്തിന് ഉടന്‍ പരിഹാരമാവില്ലെന്ന സൂചന നല്കി റഷ്യ

യുക്രയിന്‍- റഷ്യ സംഘര്‍ഷത്തിന് ഉടന്‍ പരിഹാരമാവില്ലെന്ന സൂചന നല്കി റഷ്യ

മോസ്‌കോ: റഷ്യയും യുക്രയിനും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് ഉടന്‍ പരിഹാരമുണ്ടാവില്ലെന്നു സൂചന നല്കി റഷ്യ.  ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്   ജനീവയില്‍ നടക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ക്കിടെ റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ഗെയ് ലവ്രോവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമയപരി ഒന്നും നിശ്ചയിച്ചിട്ടില്ലെന്നും ലക്ഷ്യമാണ് വലുതെന്നും റഷ്യന്‍ മന്ത്രി വ്യക്തമാക്കി.റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ കിയും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച വേണമെ നിലപാടാണ് യുക്രയിന്‍ മുന്നോട്ടു വെയ്ക്കുന്നത്.

ജനീവയില്‍ ചര്‍ച്ചകള്‍ തുടരുമെന്നും യുക്രയിന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ മധ്യസ്ഥതയിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.  റഷ്യന്‍ പ്രതിനിധിക ളും യുക്രയിന്‍ പ്രതിനിധികളും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച്ച നടക്കുമോ എന്നുള്ള കാര്യമാണ് അറിയേണ്ടത്. ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ഒന്നും പുറത്തു വരുന്നുമില്ല.

Russia signals that Ukraine-Russia conflict will not be resolved soon

Share Email
LATEST
More Articles
Top