മോസ്കോ: റഷ്യൻ തലസ്‌ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് യുക്രയിൻ ഡ്രോ ൺ ആക്രമണം നടത്തിയതിനു പിന്നാലെ അടച്ച വിമാനത്താവളങ്ങൾ തുറന്നു
റഷ്യ . യുക്രെയിൻ വ്യോമ ആക്രമണത്തെ തുടർന്ന് മോസ്കോ നഗരത്തിലെ നാലു വിമാനത്താവളങ്ങളാണ് ഞായറാഴ്ച്‌ച താൽക്കാലികമായി അടച്ചിട്ടത് . തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ വിമാനത്താ വളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. അന്താരാഷ്ട്ര, ആദ്യന്തര സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന നാലു വിമാനത്താ വളങ്ങളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. നഗരത്തിലെ വ്യോമ പ്രതിരോധ സംവിധാ നങ്ങൾ സജീവമാക്കിയതിനാലാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതെന്നു റഷ്യൻ അധികൃതർ വ്യക്തമാക്കി.
എന്നാൽ ആക്രമണത്തെക്കുറിച്ച് യുക്രെ യ്നിന്റെ ഭാഗത്തുനിന്നും പ്രതികര ണമൊ ന്നും ഉണ്ടായില്ല. നാലു മണിക്കൂ റിനുള്ളിൽ യുക്രയിൻ തൊടുത്ത 130 ഡ്രോണുകൾ വ്യോമ പ്രതിരോധ യൂണിറ്റുകൾ നശിപ്പിച്ച തായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Russian airports closed after drone strikes in Ukraine reopen













