ഇന്ത്യ- റഷ്യൻ എണ്ണ വാങ്ങില്ലെന്ന ട്രംപിന്റെ പ്രസ്താവന തള്ളി റഷ്യൻ വിദേശകാര്യമന്ത്രി 

ഇന്ത്യ- റഷ്യൻ എണ്ണ വാങ്ങില്ലെന്ന ട്രംപിന്റെ പ്രസ്താവന തള്ളി റഷ്യൻ വിദേശകാര്യമന്ത്രി 

മോസ്കോ: റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചെന്നും  ഇതേ തുടർന്നാണ് അമേരിക്ക ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ 25% ചുങ്കം അവസാ നിപ്പിച്ചെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി റഷ്യ.

റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് റഷ്യൻ പാർലമെൻ്റിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്. അമേരി ക്കയുടെ പ്രസ്താവന അല്ലാതെ എണ്ണ കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഉണ്ടായിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി 

 ട്രംപ് അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മറ്റ് ഇന്ത്യൻ നേതാക്കളോ ഇത്തരമൊരു കാര്യം പ്രഖ്യാപിച്ചിട്ടില്ലെന്ന് സെർഗെയ് ലാവ്റോവ് പറഞ്ഞു. ഇന്ത്യയെ പ്പോലെയുള്ള രാജ്യങ്ങളെ വില കുറഞ്ഞ റഷ്യൻ ഊർജം വാങ്ങുന്നതിൽ നിന്ന് തടയാനും പകരം വില കൂടിയ യുഎസ് പ്രകൃതിവാതകം വാങ്ങാൻ പ്രേരിപ്പി ക്കാനുമാണ് യുഎസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉപരോധങ്ങളും നികുതി ഭീഷണികളും വഴി ആഗോള സാമ്പത്തിക ആധിപത്യം ഉറപ്പിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും സെർഗെയ് ലാവ്റോവ് പറഞ്ഞു.

വിഷയത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എവിടെ നിന്ന് എണ്ണ വാങ്ങണം എന്നത് വ്യാപാര കരാറുകളിൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നു   കേന്ദ്രമന്ത്രി പീയുഷ് ഗോയൽ നേരത്തെ പ്രതികരിച്ചിരുന്നു.

Russian Foreign Minister rejects Trump’s statement that India will not buy Russian oil

Share Email
LATEST
More Articles
Top